ബിനീഷ് കോടിയേരിയുടെ വീടിന് മുൻപിൽ നാടകീയ സംഭവങ്ങൾ; പ്രതിഷേധവുമായി ബന്ധുക്കൾ

വീടിനകത്തുള്ള ബന്ധുക്കളെ കാണണമെന്നാണ് ആവശ്യം. ആവശ്യം എന്‍ഫോഴ്സ്മെന്റ് നിരസിച്ചതോടെ ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് ഇവർ
ബിനീഷ് കോടിയേരിയുടെ വീടിന് മുൻപിൽ നാടകീയ സംഭവങ്ങൾ; പ്രതിഷേധവുമായി ബന്ധുക്കൾ

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിൽ എന്‍ഫോഴ്സ്മെന്റ് പരിശോധന തുടരുന്നതിനിടെ വീടിന്റെ പുറത്ത് പ്രതിഷേധവുമായി ബന്ധുക്കൾ. ബിനീഷിന്റെ അമ്മാവൻ, അവരുടെ ഭാര്യ, ബിനീഷിന്റെ ഭാര്യ സഹോദരി എന്നിവരാണ് വീടിന്റെ മുൻപിൽ പ്രതിഷേധിക്കുന്നത്. വീടിനകത്തുള്ള ബന്ധുക്കളെ കാണണമെന്നാണ് ആവശ്യം. ആവശ്യം എന്‍ഫോഴ്സ്മെന്റ് നിരസിച്ചതോടെ ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് ഇവർ.

വീടിന് അകത്തുള്ള ഭാര്യയെയും കുഞ്ഞിനേയും കാണണം. 24 മണിക്കൂറിലേറെയായി ഇവർ വീട്ടിനുള്ളിൽ കഴിയുകയാണ്. ഇവർ ഭക്ഷണം കഴിച്ചോ എന്ന് പോലും അറിയില്ല. രണ്ടര വയസ്സാണ് കുഞ്ഞിന്റെ പ്രായം. കുട്ടിയുടെ അവസ്ഥ അറിയണം. അകത്ത് എന്താണ് നടക്കുന്നത് എന്ന് അറിയണം - ബിനീഷിന്റെ ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

also read: ഭാര്യ രേഖകളില്‍ ഒപ്പിട്ടുനല്‍കിയില്ല; ബിനീഷിന്റെ വീട്ടില്‍ നിന്നിറങ്ങാതെ ഇഡി

അതേസമയം, വീടിന് അകത്തുള്ള ബിനീഷിന്റെ ഭാര്യ ബന്ധുക്കളെ കാണേണ്ട എന്ന് പറഞ്ഞതായി സിആർപിഎഫ് ഇവരെ അറിയിച്ചു. എന്നാൽ ബിനീഷിന്റെ ഭാര്യ ഒരിക്കലും അങ്ങനെ പറയില്ലെന്നും ഇവർ ഭീഷണിപ്പെടുത്തി പറയിച്ചതാകാമെന്നും ബന്ധുക്കൾ പറയുന്നു. അതേസമയം വിഷയത്തിൽ ഇന്ന് തന്നെ കോടതിയിൽ പോകുമെന്നും അവർ അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com