പണപെരുപ്പം: നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ആര്‍ബിഐ
Top News

പണപെരുപ്പം: നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ആര്‍ബിഐ

രാജ്യത്ത് പണപെരുപ്പ തോത് ഉയരുന്നതിന്റെ സൂചനകള്‍ പ്രകടമായതോടെ റിപ്പോ-കരുതല്‍ ധനശേഖര-വായ്പാ-പലിശ നിരക്കുകള്‍ കുറയ്ക്കാമെന്ന നീക്കത്തില്‍ നിന്ന് ആര്‍ബിഐ പിന്മാറിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.

By News Desk

Published on :

രാജ്യത്ത് പണപെരുപ്പ തോത് ഉയരുന്നതിന്റെ സൂചനകള്‍ പ്രകടമായതോടെ റിപ്പോ-കരുതല്‍ ധനശേഖര-വായ്പാ-പലിശ നിരക്കുകള്‍ കുറയ്ക്കാമെന്ന നീക്കത്തില്‍ നിന്ന് ആര്‍ബിഐ പിന്മാറിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.

സാമ്പത്തിക വളര്‍ച്ചയില്‍ മാറ്റം രേഖപ്പെടുത്തുന്നതോടെ നിരക്കുകളില്‍ മാറ്റം വരുത്താമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിച്ചിരുന്നത്. പണപ്പെരുപ്പം വര്‍ദ്ധിക്കുന്നതിന്റെ സൂചനകള്‍ പ്രകടമായതിന്റെ പശ്ചാത്തലത്തില്‍ നിരക്കുകളിലെ മാറ്റമെന്നത് താല്‍ക്കാലികമായി നിറുത്തിവക്കുവാനാണ് ആര്‍ബിഐ തീരുമാനം.

സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ കൊവിഡ്- 19 രോഗവ്യാപനവും ലോക്ക് ഡൗണും ഗുരുതരമായി ബാധിച്ചു. ധനവിവണിയില്‍ പണലഭ്യതയുടെ കാര്യമാത്രമായ കുറവ് പ്രകടമായതിന്റെ പശ്ചാത്തലത്തിലാണ് പലിശ നിരക്കുകളുള്‍പ്പെടെ കുറക്കുവാന്‍ ആര്‍ബിഐ നിര്‍ബ്ബന്ധിക്കപ്പെട്ടത്. അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുന്നതോടെ വളര്‍ച്ചയുടെ പാതയില്‍ സമ്പദ് വ്യവസ്ഥ തിരിച്ചുകയറും. തുടര്‍ന്ന് നിരക്കുകളില്‍ മാറ്റം വരുത്താമെന്നായിരുന്നു ആര്‍ബിഐയുടെ കണക്കുകൂട്ടല്‍.

ഈ കൊറോണക്കാല പ്രതിസന്ധി ഘട്ടത്തില്‍ നിരക്കുകള്‍ കുറഞ്ഞു നില്‍ക്കുന്നത് വായ്പാ സ്വീകര്‍ത്താക്കള്‍ക്ക് ആശ്വാസമാകും. കുറഞ്ഞ പലിശ നിരക്കില്‍ ലഭ്യമാക്കപ്പെടുന്ന വായ്പകള്‍ ഉല്പാദന മേഖലയ്ക്ക് ഉണര്‍വ്വ് പ്രദാനം ചെയ്യും. പക്ഷേയിത് സമ്പാദ്യത്തിന്മേല്‍ നിന്നുള്ള വരുമാനത്തെ ബാധിച്ചേക്കുമെന്നവസ്ഥയും സൃഷ്ടിക്കും.

Anweshanam
www.anweshanam.com