ബലാത്സംഗം: ബിജെപിയുടെ യുപിക്കൊപ്പമുണ്ട് ബിജെപിയുടെ ഗുജറാത്ത്

ഗുജറാത്തിൽ ഒക്ടോബർ ഒമ്പതിന് മാത്രം രണ്ടു ലൈംഗിക പീഢന കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്
ബലാത്സംഗം: ബിജെപിയുടെ യുപിക്കൊപ്പമുണ്ട് ബിജെപിയുടെ ഗുജറാത്ത്

ബിജെപി ഭരിക്കുന്ന യുപിക്ക് പിന്നാലെ ബിജെപിയുടെ ഗുജറാത്തിലും ബലാത്സംഗ കേസുകൾ. ഗുജറാത്തിൽ നിന്ന് ബാലികമാർ ലൈംഗിക പിഢന - ബലാത്സംഗങ്ങൾക്ക് ഇരയാകുന്നുവെന്ന കേസുകളാണ് പെരുകുന്നത്. ഗുജറാത്തിൽ ഒക്ടോബർ ഒമ്പതിന് മാത്രം രണ്ടു ലൈംഗിക പീഢന കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നവസാരി ജില്ലയിലാണ് ഇരു കേസുകളും റജിസ്ട്രർ ചെയ്യപ്പെട്ടിട്ടുള്ളതെന്ന് പൊലിസ് പറയുന്നു - എഎൻഐ റിപ്പോർട്ട്.

ബലാത്സംഗത്തിന് ഇരയായ 12 വയസുക്കാരി ഗർഭിണിയെന്നതാണ് ആദ്യ കേസ്.‌ കുട്ടിയുടെ പ്രായപൂർത്തിയാകാത്ത മൂന്നു പേരാണ് ബാലികയെ ബലാത്സംഗത്തിന് ഇരയാക്കിയത്. കുട്ടിയുടെ ബന്ധുക്കളാണ് മൂവരും. വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് 12 ക്കാരി നാലു് മാസം ഗർഭവതിയെന്നറിഞ്ഞത്. തുടർന്നാണ് അഞ്ചു മാസം തുടർച്ചയായി ബന്ധുക്കളായ ആൺകുട്ടികൾ തന്നെ പിഢിപ്പിച്ചുവെന്ന് പെൺകുട്ടി വീട്ടുകാരോട് പറഞ്ഞത്.

ആദ്യം പിഢിപ്പിച്ച ബന്ധു മറ്റു രണ്ടു ബന്ധുക്കളോട് കൂടി പിഢന വിവരം പങ്കുവയ്ക്കുകയായിരുന്നു. വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് നവസാരി ജില്ലാ പൊലിസ് സുപ്രണ്ടൻ്റ് ബി.എസ് മോറി പറയുന്നു.

പ്രതികളെല്ലാവരും 18 വയസ്സിന് താഴെയുള്ളവർ. ഇവർക്കെതിരെ പൊസ്ക്കോ ആക്ട് പ്രകാരം കേസ് റജിസ്ട്രർ ചെയ്തിട്ടുണ്ടെന്നും പൊലിസ് സൂപ്രണ്ടൻ്റ് പറഞ്ഞു. ഒക്ടോബർ മൂന്നിന് നടന്ന മറ്റൊരു ബാലികാ ലൈംഗിക പിഢന കേസുമുണ്ട് പൊലിസിന് പറയാൻ.

13 കാരിയെ ബന്ധുവിൻ്റെ സുഹൃത്ത് ബലാത്സംഗത്തിനിരയാക്കിയെന്നതാണ് ആ കേസ്. പീഢന ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. സംഭവമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു - പൊലിസ് പറയുന്നു. 13 കാരിയെ പ്രതി മോട്ടോർ സൈക്കളിൽ കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്ത് വച്ച് ബലാത്സംഗം ചെയ്തു.

മൊബൈൽ ഫോൺ ക്യാമറയിൽനഗ്ന ദൃശ്യങ്ങൾ പകർത്തി. ദൃശ്യങ്ങൾ ഇരയുടെ ബന്ധുക്കൾ കാണാനിടവന്നു. തുടർന്നാണ് പീഢന വിവരങ്ങൾ ബന്ധുക്കളോട് പെൺകുട്ടി പറഞ്ഞത് - പൊലിസ് സൂപ്രണ്ടൻ്റ് വിശദീകരിച്ചു. പ്രതിക്കെതിരെ ഐപിസി, പൊസ്കോ വകുപ്പുകൾ പ്രകാരം കേസ് റജിസ്ട്രർ ചെയ്തിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com