ബലാത്സംഗ കേസ്: ഫ്രാങ്കോ മുളക്കലിന്റെ വിടുതല്‍ ഹര്‍ജി ആഗസ്ത് അഞ്ചിന്

ബലാത്സംഗ കേസ് പ്രതി ബിഷപ് ഫ്രാങ്കോ മുളക്കലിന്റെ വിടുതല്‍ ഹര്‍ജി ആഗസ്ത് അഞ്ചിന് സുപ്രീം കോടതി കേള്‍ക്കും.
ബലാത്സംഗ കേസ്: ഫ്രാങ്കോ മുളക്കലിന്റെ വിടുതല്‍ ഹര്‍ജി ആഗസ്ത് അഞ്ചിന്

ബലാത്സംഗ കേസ് പ്രതി ബിഷപ് ഫ്രാങ്കോ മുളക്കലിന്റെ വിടുതല്‍ ഹര്‍ജി ആഗസ്ത് അഞ്ചിന് സുപ്രീം കോടതി കേള്‍ക്കും. ജസ്റ്റിസ് ബോപ്പണ്ണയുടെ ബഞ്ചാണ് കേസ് കള്‍ക്കുക - എഎന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസില്‍ നിരപരാധിയാണെന്നും സാമ്പത്തിക തിരിമറികളെ ചോദ്യം ചെയ്തതിന്റെ പ്രതികാരമെന്നോണം കന്യാസ്ത്രീ ബലാത്സംഗ കേസില്‍ കുടുക്കിയതാണ്. അതുകൊണ്ട് കുറ്റപത്രം റദ്ദാക്കി കേസില്‍ നിന്ന് വിടുതല്‍ നല്‍കണമെന്നാന്ന് ഹര്‍ജിയിലെ ആവശ്യം. ജൂലായ് ഏഴിന് കേരള ഹൈകോടതി ഈ ആവശ്യം നിരസിച്ചിരുന്നു. വിചാരണ നടപടികള്‍ തുടരട്ടെയെന്നും ഹൈകോടതി പറഞ്ഞു. ഇതേതുടര്‍ന്നാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

2018 ലാണ് ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീ കോട്ടയം പോലിസില്‍ ജലന്ധര്‍ ബിഷപ്പ് മുളക്കലിനെതിരെ പരാതി നല്‍കിയത്. 2014 - 16 കാലയളവില്‍ മുളക്കല്‍ നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് കന്യാസ്ത്രിയുടെ പരാതി. ജലന്ധര്‍ കന്യാസ്ത്രീ മഠത്തിലെ സീനിയര്‍ കന്യാസ്ത്രീയാണ് പരാതിക്കാരി.ഏറെ വിവാദങ്ങള്‍ക്കും സമരങ്ങള്‍ക്കും വഴിവച്ച സംഭവത്തില്‍ 2018 ലാണ് മുളക്കല്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്

Related Stories

Anweshanam
www.anweshanam.com