കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ആശുപത്രി ജീവനക്കാരന്റെ ശ്രമം

പൊലീസ് യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ആശുപത്രി ജീവനക്കാരന്റെ ശ്രമം

കോഴിക്കോട്: കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ആശുപത്രി ജീവനക്കാരന്റെ ശ്രമം. ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജില്‍ ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തെക്ക് കൂട്ടിക്കൊണ്ട് പോയ ശേഷമാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്.

യുവതിയുടെ മൊബൈല്‍ നമ്പര്‍ ആശുപത്രി രജിസ്റ്ററില്‍ നിന്നും ശേഖരിച്ച്‌ നേരത്തെ യുവാവ് മെസ്സേജയച്ച്‌ ബുദ്ധിമുട്ടിച്ചിരുന്നു. പൊലീസ് യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

നേരത്തെ യുവതിയുടെ ആശുപത്രി റൂം മാറ്റം നടത്തിയത് ഈ യുവാവായിരുന്നു. ഇക്കാര്യം ഓര്‍മ്മിപ്പിച്ചാണ് യുവാവ് ആദ്യം മെസേജ് അയച്ചത്. യുവാവില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്ന് ആശുപത്രി അധികൃതരെ പരാതിക്കാരി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ നടപടികളുണ്ടായില്ലെന്നും പരാതി ഉയരുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com