ഇത്തവണ മത്സരിക്കില്ല; ധർമജൻ മത്സരിക്കുകയാണെങ്കിൽ വിജയിപ്പിക്കുകയാണ് ലക്ഷ്യം: രമേഷ് പിഷാരടി

മറ്റുള്ളവർക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയുമെന്ന ചിന്തയാണ് കോൺഗ്രസിലേക്കെത്തിച്ചത് : പിഷാരടി
ഇത്തവണ മത്സരിക്കില്ല; ധർമജൻ മത്സരിക്കുകയാണെങ്കിൽ വിജയിപ്പിക്കുകയാണ് ലക്ഷ്യം: രമേഷ് പിഷാരടി

ആലപ്പുഴ: സിനിമാ സംവിധായകനും നടനുമായ രമേഷ് പിഷാരടി കോൺഗ്രസിൽ ചേർന്നു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാടെ സമാപന വേദിയിൽ എത്തിയ പിഷാരടി ഇത്തവണ നിയമസഭയിലേക്കുള്ള മത്സരത്തിനില്ലെന്ന് വ്യക്തമാക്കി.

മറ്റുള്ളവർക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയുമെന്ന ചിന്തയിൽ നിന്നാണ് കോൺഗ്രസിലെത്തിയത്. ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമാണ് കോൺഗ്രസ്. അഭിമാനം തോന്നുന്ന കാര്യമാണ് ഇതെന്ന് രമേഷ് പിഷാരടി പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് വ്യകതമാക്കിയ പിഷാരടി, നടൻ ധർമജൻ മത്സരിക്കുകയാണെങ്കിൽ വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്നു പറഞ്ഞു.

കോമഡിക്കാരെല്ലാം കോൺഗ്രസിലേക്കെന്ന പരിഹാസത്തിനും പിഷാരടി മറുപടി പറഞ്ഞു. ചിരി ഒരു വികസന പ്രവർത്തനമാണ്. തമാശ പറയുന്നത് കുറവായി കാണരുതെന്നും കോൺഗ്രസിന്റെ വിജയം കേരളത്തിന്റെ ആവശ്യമാണെന്നും പിഷാരടി പറഞ്ഞു. കോമഡിക്കാരല്ലേ വന്നത്, ഭീഷണിപ്പെടുത്തുന്നവരല്ലല്ലോ എന്നും ഹാസ്യരൂപേണ പിഷാരടി മറുപടി നൽകി.

നടൻ ഇടവേള ബാബുവും ഐശ്വര്യ കേരള യാത്രയുടെ വേദിയിൽ എത്തി. യാത്രക്ക് ഹരിപ്പാട് നൽകിയ സ്വീകരണ യോഗത്തിലാണ് ഇടവേള ബാബുവും പങ്കെടുത്തത്. അ​ദ്ദേ​ഹ​ത്തെ മു​തി​ര്‍​ന്ന നേ​താ​വ് ഉ​മ്മ​ന്‍​ചാ​ണ്ടി​യും കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു.

കോണ്‍ഗ്രസി’ലേക്ക്’ എന്ന പ്രയോഗം ഒഴിവാക്കാമെന്നായിരുന്നു തന്റെ പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ ഇടവേള ബാബു പറഞ്ഞത്. പഴയ കോണ്‍ഗ്രസുകാരനാണ്. കെഎസ്‌യു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. തങ്ങളില്‍ പലരും കോണ്‍ഗ്രസുകാരെന്നും ഇടവേള ബാബു പറഞ്ഞു.

കോണ്‍ഗ്രസ് അനുഭാവിയാണെന്നും എറെ പ്രതീക്ഷയോടെ തെരഞ്ഞെടുപ്പിനെ നേരിടുകയാണെന്നും ഇടവേള ബാബു പറഞ്ഞു. പാര്‍ട്ടിക്ക് എല്ലാവിധ ആശംസകളും നേര്‍ന്നാണ് ഇടവേള ബാബു തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com