മുഖ്യമന്ത്രിഓലപ്പാമ്പിനെ കാ‌ട്ടി പേടിപ്പിക്കേണ്ട,ഏത് അന്വേഷണത്തേയുംസ്വാഗതം ചെയ്യുന്നു; ചെന്നിത്തല

അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത ഇല്ലാതാക്കാന്‍ സര്‍ക്കാരും പൊലീസും ചേര്‍ന്ന് നടത്തുന്ന കളളക്കളിയാണിത്.
മുഖ്യമന്ത്രിഓലപ്പാമ്പിനെ കാ‌ട്ടി പേടിപ്പിക്കേണ്ട,ഏത് അന്വേഷണത്തേയുംസ്വാഗതം ചെയ്യുന്നു; ചെന്നിത്തല

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജു രമേശിന്റെ പഴയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. കേസെടുത്ത് നിശബ്ദനാക്കാന്‍ നോക്കണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാര്‍ ഉടമകള്‍ പിരിച്ച പണം തനിക്ക് നല്‍കിയെന്ന ആരോപണം ആറ് വര്‍ഷങ്ങള്‍ക്ക് മുമ്ബേ തന്നെ നിഷേധിച്ചതാണ്. സത്യവുമായി ഒരു ബന്ധവുമില്ലാത്ത ആരോപണമാണത്. ആരും കോഴ തരികയോ വാങ്ങുകയോ ചെയ്തിട്ടില്ല. ഞങ്ങള്‍ അങ്ങനെ ചെയ്യുന്ന പാര്‍ട്ടിയുമല്ല.മുഖ്യമന്ത്രി ഓലപ്പാമ്ബ് കാട്ടി പേടിപ്പിക്കേണ്ട. ബിജു രമേശ് ഹാജരാക്കിയ ശബ്ദരേഖ വ്യാജമാണെന്ന് തെളിയിച്ചതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ തടവില്‍ കഴിയുന്ന സ്വപ്നയുടെ ശബ്ദരേഖ പുറത്ത് വിടുന്നു. അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത ഇല്ലാതാക്കാന്‍ സര്‍ക്കാരും പൊലീസും ചേര്‍ന്ന് നടത്തുന്ന കളളക്കളിയാണിത്. ഇതിന് പിന്നില്‍ സി.പി.എമ്മിന്റെ കളളക്കളിയാണ്. അന്വേഷണ ലക്ഷ്യം മുഖ്യമന്ത്രിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തിലാണെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വെളിവാകും എന്ന് വന്നപ്പോഴാണ് അദ്ദേഹം അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഉറഞ്ഞ് തുളളുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. ശിവശങ്കറും സ്വപ്നയും മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേസില്‍ കുടുങ്ങുമെന്ന് മനസിലായപ്പോഴാണ് കേസ് അട്ടിമറിയ്ക്കാനന്‍ സി.പി.എമ്മും സര്‍ക്കാരും ചേര്‍ന്ന് സംഘടിത നീക്കം നടത്തിയത്. മുഖ്യമന്ത്രിയുടെ പങ്ക് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com