രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വ്യാജവോട്ട് ചേർക്കാൻ കൂട്ട് നിന്ന ഉദ്യോഗസ്ഥർക്ക് അടക്കം നടപടി വേണമെന്നും ഹർജിയിൽ പറയുന്നു .
രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി :ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും .131 മണ്ഡലങ്ങളിലായി നാലരലക്ഷത്തോളം കള്ള വോട്ടുകളോ ഇരട്ട വോട്ടുകളോ ഉണ്ടെന്നാണ് ആരോപണം .

ഇരട്ട വോട്ടിനു എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് അഞ്ചു വട്ടം പരാതി നൽകിയിട്ടും ഫലം ഉണ്ടായില്ല .ഈ സാഹചര്യത്തിൽ കോടതി ഇടപെടണമെന്ന് ഹർജിയിൽ പറയുന്നു .വ്യാജവോട്ട് ചേർക്കാൻ കൂട്ട് നിന്ന ഉദ്യോഗസ്ഥർക്ക് അടക്കം നടപടി വേണമെന്നും ഹർജിയിൽ പറയുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com