നിയമസഭയുടെ ​മേശപ്പുറത്ത്​ വെക്കാത്ത റിപ്പോർട്ട് ധനകാര്യമന്ത്രിക്ക് എവിടെ നിന്ന് കിട്ടി: ചെന്നിത്തല

സാധാരണ ഗതിയിൽ സിഎജി ക​ണ്ടെത്തലുകൾ പാരഗ്രാഫായി വിവിധ ഡിപ്പാർട്ട്​മെൻറുകൾക്ക്​ നൽകാറുണ്ട്​.
നിയമസഭയുടെ ​മേശപ്പുറത്ത്​ വെക്കാത്ത റിപ്പോർട്ട് ധനകാര്യമന്ത്രിക്ക് എവിടെ നിന്ന് കിട്ടി: ചെന്നിത്തല

തിരുവനന്തപുരം: നിയമസഭയുടെ മേശപ്പുറത്ത്​ വെക്കാത്ത സിഎജി റിപ്പോർട്ടിലെ വിവരങ്ങൾ വാർത്താസമ്മേളനം നടത്തി പുറത്തുവിട്ട ധനകാര്യമന്ത്രി ചെയ്​തത്​ ഗുരുതരമായ ചട്ടലംഘനമാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. സിഎജി ഇതുവരെ ഒരു റിപ്പോർട്ടുപോലും നിയമസഭയിൽ വെച്ചിട്ടില്ല. സഭയിൽ വെക്കാത്ത ഏത്​ റിപ്പോർട്ടിനെ കുറിച്ചാണ്​ ധനകാര്യമന്ത്രി തോമസ്​ ഐസക്​ പറയുന്നതെന്നും​ ചെന്നിത്തല ചോദിച്ചു.

കിഫ്​ബിക്കെതിരായ സിഎജി റിപ്പോർട്ട്​ ഗൂഢാലോചനയുടെ ഭാഗമാണെന്ന തോമസ്​ ഐസക്കിൻെറ പ്രസ്​താവനയോട്​ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ​ നേതാവ്​. നിയമസഭയുടെ ​മേശപ്പുറത്ത്​ വെക്കാത്ത ഒരു റിപ്പോർട്ട്​ എവിടെ നിന്നാണ്​ ധനകാര്യമന്ത്രിക്ക്​ ലഭിച്ചത്​? സാധാരണ ഗതിയിൽ സിഎജി ക​ണ്ടെത്തലുകൾ പാരഗ്രാഫായി വിവിധ ഡിപ്പാർട്ട്​മെൻറുകൾക്ക്​ നൽകാറുണ്ട്​.

അവർ നൽകുന്ന മറുപടികൾ പരിശോധിച്ചും ചർച്ചകൾക്ക്​ ശേഷവും റിപ്പോർട്ട്​ തയാറാക്കി നിയമസഭയുടെ മേശപ്പുറത്ത്​ വെക്കുമ്പോഴാണ്​ പൊതുജനങ്ങൾ അറിയുന്നത്​. ധനകാര്യമന്ത്രി ഗുരുതരമായ ചട്ടലംഘനമാണ്​ നടത്തിയതെന്നും ​പ്രതിപക്ഷ നേതാവ്​ ആരോപിച്ചു. അന്തിമരൂപമാവാത്തതും നിയമസഭയുടെ മേശപ്പുറത്ത്​ വെക്കാത്തതുമായ ഒരു റിപ്പോർട്ട്​ മന്ത്രിക്ക്​ എങ്ങനെ പ്രസിദ്ധപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

ഭരണഘടനയു​ടെ 151ാം ആർട്ടിക്കിൾ അനുസരിച്ച്​ കേന്ദ്ര സർക്കാറിൻെറ വരവ്​ ചെലവ്​ കണക്കുകൾ രാഷ്​ട്രപതിക്കും സംസ്ഥാന സർക്കാറിനെ സംബന്ധിച്ച റിപ്പോർട്ടുകൾ ഗവർണർക്കും സി.എ.ജി സമർപ്പിക്കണം. ഗവർണർക്ക്​ വേണ്ടി ധനകാര്യമന്ത്രി ഈ റി​പ്പോർട്ട്​ നിയമസഭക്ക്​ മുമ്പിൽ വെക്കും. ഭരണഘടനാപരമായി ഇക്കാര്യം നിറവേറ്റാൻ ബാധ്യസ്ഥനായ ധനകാര്യ മ​ന്ത്രി അത്​ ചോർത്തി പത്രസമ്മേളനം നടത്തി കാ​ര്യങ്ങൾ വിശദീകരിക്കുകയായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com