ഐഎന്‍ടിയുസിയെ അനുനയിപ്പിക്കാൻ നേതാക്കളുമായി രമേശ് ചെന്നിത്തല ഇന്ന് ചര്‍ച്ച നടത്തും

സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന ഭീഷണയുമായി ട്രേഡ് യൂണിയന്‍ നേതാക്കള്‍ രംഗത്തെത്തിയിരുന്നു
ഐഎന്‍ടിയുസിയെ അനുനയിപ്പിക്കാൻ 
നേതാക്കളുമായി രമേശ് ചെന്നിത്തല ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ ഐഎന്‍ടിയുസി നേതാക്കളുമായി രമേശ് ചെന്നിത്തല ഇന്ന് ചര്‍ച്ച നടത്തും. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖറുമായി ചെന്നിത്തല ഇന്ന് ആലപ്പുഴയില്‍ വെച്ച്‌ ചര്‍ച്ച നടത്തും.

സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇന്നലെ രമേശ് ചെന്നിത്തലയുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ ട്രേഡ് യൂണിയന്‍ തീരുമാനത്തില്‍ നിന്ന് പിന്മാറിയിരുന്നു. പതിനഞ്ചംഗ പട്ടിക കെപിസിസിക്ക് നല്‍കിയെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഐഎന്‍ടിയുസി നേതാക്കളെയാരെയും പരിഗണിച്ചില്ല. ഇതേത്തുടര്‍ന്നാണ് സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന ഭീഷണയുമായി ട്രേഡ് യൂണിയന്‍ നേതാക്കള്‍ രംഗത്തെത്തിയത്.

അപകടം മണത്ത കോണ്‍ഗ്രസ് നേതാക്കള്‍ ഇവരുമായി ചര്‍ച്ചയ്ക്ക് നടത്തിയിരുന്നെങ്കിലും ഐഎന്‍ടിയുസി നേതാക്കള്‍ വഴങ്ങിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് രമേശ് ചെന്നിത്തല നേരിട്ടെത്തി ചര്‍ച്ച നടത്തുന്നത്. ഇന്നലെ ചെന്നിത്തലയും ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി കെ പി ഹരിദാസുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതില്‍ നിന്നും ട്രേഡ് യൂണിയന്‍ പിന്മാറിയിരുന്നു.

ചര്‍ച്ചയില്‍ സമവായമായെങ്കിലും എറണാകുളം മണ്ഡലം കണ്‍വെന്‍ഷന്‍ പരിപാടിക്ക് പ്രകടനമായെത്തി ഐഎന്‍ടിയുസി ശക്തി തെളിയിച്ചു. അടുത്ത തെരഞ്ഞെടുപ്പുകളില്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാമെന്ന് ഉറപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് ഐഎന്‍ടിയുസിയുടെ പിന്മാറ്റം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com