സംസ്ഥാന സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്

പിന്നെ എന്തിനാണ് കൂടിയ വിലയ്ക്ക് വൈദ്യുതി .ഇതോടെ ഓരോ യൂണിറ്റിനും ഒരു രൂപ അധികം ജനങ്ങൾ നൽകേണ്ടി വരും .
സംസ്ഥാന സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്

ആലപ്പുഴ :സംസ്ഥാന സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .

അദാനിയിൽ നിന്നും വൈദ്യുതി വാങ്ങാൻ 8850 കോടിയുടെ കരാറിൽ കെ എസ് ഇ ബി ഏർപെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു .25 വർഷമാണ് കരാറിന്റെ കാലാവധി .

ഇതുവഴി അദാനിക്ക് 1000 കോടിയുടെ ലാഭം ഉണ്ടാകും .25 കൊല്ലം അദാനിക് ജനങ്ങളെ പിഴിയാൻ ഇതുവഴി അവസരം ഉണ്ടായെന്നും അദ്ദേഹം ആരോപിച്ചു .

300 മെഗാവാട്ട് വൈദ്യുതി കൂടുതൽ വിലയ്ക്ക് അദാനിയുടെ കയ്യിൽ നിന്നും വാങ്ങാനാണ് എഗ്രിമെന്റ് .ഇത് കേന്ദ്രം ഭരിക്കുന്ന ബി ജെ പി യുമായി ചേർന്നുള്ള അഴിമതിയാണ് .

നിലവിൽ യൂണിറ്റിന് 2 രൂപ നിരക്കിൽ സോളാർ വൈദ്യുതി ലഭ്യമാണ് .പിന്നെ എന്തിനാണ് കൂടിയ വിലയ്ക്ക് വൈദ്യുതി .ഇതോടെ ഓരോ യൂണിറ്റിനും ഒരു രൂപ അധികം ജനങ്ങൾ നൽകേണ്ടി വരും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com