തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റിംഗ് നിര്‍ത്തിയതിനെതിരെ രമേശ്‌ ചെന്നിത്തല ഹൈക്കോടതിയിൽ

ഓഡിറ്റ് നിര്‍ത്തിയത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും ചെന്നിത്തല
തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റിംഗ് നിര്‍ത്തിയതിനെതിരെ രമേശ്‌ ചെന്നിത്തല ഹൈക്കോടതിയിൽ

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റിംഗ് നിര്‍ത്തിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. ലൈഫ് മിഷന്‍ ക്രമക്കേട് പുറത്തുവരുന്നത് തടയാനാണ് ശ്രമം. ഓഡിറ്റ് നിര്‍ത്തിയത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു.

കേന്ദ്ര മാര്‍ഗ്ഗരേഖ കിട്ടിയില്ല എന്നത് കളവാണ്. സര്‍ക്കാര്‍ പദ്ധതി നടത്തിപ്പില്‍ വ്യാപക ക്രമക്കേട് ഉണ്ടെന്നും ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ അടക്കമുള്ളവര്‍ക്ക് അഴിമതിയില്‍ പങ്കാളികളാണെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. ഓഡിറ്റിങ് നിര്‍ത്താനുള്ള ഡയറക്ടരുടെ ഉത്തരവ് റദ്ദാക്കണം. ഡയറക്ടറുടെ നടപടി നിയമ വിരുദ്ധവും ഭരണ ഘടനാ ലംഘനവുമാണ്. ഓഡിറ്റ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കണം എന്നും രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു

Related Stories

Anweshanam
www.anweshanam.com