
തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മനസില്‍ ചിന്തിക്കാത്ത പരാമര്‍ശമാണ് ഉണ്ടായതെന്ന് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചു.
വിവാദ വാക്കുകള്‍ പിന്‍വലിച്ച് അതില്‍ നിര്‍വാജ്യ ഖേദം പ്രകടിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. കുളത്തൂപ്പുഴയിലെ ആരോഗ്യപ്രവര്‍ത്തകന്റെ കോണ്‍ഗ്രസ് അനുകൂല സംഘടനാ ബന്ധത്തെ കുറിച്ചുളള ചോദ്യത്തിന് ഡിവൈഎഫ്ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പറ്റുകയുളളൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോ എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു.