ഐശ്വര്യ കേരള യാത്രക്ക് ഇന്ന് സമാപനം; രാഹുൽ ഗാന്ധി പങ്കെടുക്കും

ഐശ്വര്യ കേരള യാത്രക്ക് ഇന്ന് സമാപനം; രാഹുൽ ഗാന്ധി പങ്കെടുക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തിയ ഐശ്വര്യ കേരള യാത്ര ഇന്ന് സമാപിക്കും. കാസർഗോഡ് നിന്ന് ആരഭിച്ച യാത്ര തിരുവനന്തപുരം ശംഖുമുഖത്താണ് സമാപിക്കുന്നത്. വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കും. യുഡിഎഫ് ഏകോപന സമിതി യോഗത്തിലും രാഹുല്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവിന്റെ യാത്രയുടെ സമാപനത്തിനായി ശംഖുമുഖം കടപ്പുറത്ത് ഒരുക്കങ്ങൾ പൂർത്തിയായി. മുഴുവന്‍ ഘടകകക്ഷിനേതാക്കളെയും പങ്കെടുപ്പ് കൊണ്ടാണ് സമാപന സമ്മേളനം. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം പ്രതിരോധത്തിലായ കോണ്‍ഗ്രസിനെ സംഘടനാപരമായി ഉണര്‍ത്തുന്നതായിരുന്നു ചെന്നിത്തലയുടെ യാത്ര.

No stories found.
Anweshanam അന്വേഷണം
www.anweshanam.com