സംസ്ഥാനത്ത് എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റെന്ന് തെളിയിച്ച ചരിത്രം കേരളത്തിന് ഉണ്ടായിട്ടുണ്ട്.വോട്ടെണ്ണൽ സമയത്ത് തിരിമറിക്കു സാധ്യതയുണ്ട്.
സംസ്ഥാനത്ത്  എക്സിറ്റ് പോൾ  ഫലങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫിന് തുടർ ഭരണം പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എക്സിറ്റ് പോൾ യഥാർത്ഥ ജന അഭിപ്രായമല്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ലക്ഷം വോട്ടര്മാരുള്ള നിയോജകമണ്ഡലത്തിൽ 250 പേരെ ഫോണിൽ വിളിച്ച എടുക്കുന്ന ഇത്തരം എക്സിറ്റ് പോൾ ഫലങ്ങൾക്ക് അടിത്തറയില്ലെന്നും അദ്ദേഹം പറഞ്ഞു.പലതും തട്ടിക്കൂട്ട് സർവ്വേയാണ്.

എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റെന്ന് തെളിയിച്ച ചരിത്രം കേരളത്തിന് ഉണ്ടായിട്ടുണ്ട്.വോട്ടെണ്ണൽ സമയത്ത് തിരിമറിക്കു സാധ്യതയുണ്ട്.

അതിനാൽ യു ഡി എഫ് സ്ഥാനാർഥികളും ഏജന്റുമാരും ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങൾ ഒറ്റകെട്ടായി യു ഡി എഫിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com