അന്തസുള്ള പാര്‍ട്ടിയാണെങ്കില്‍ സിപിഎം സെക്രട്ടറിയെ പറഞ്ഞ് വിടണമെന്ന് ചെന്നിത്തല

സംസ്ഥാനത്തിന് അകത്തും പുറത്തും പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് ഇടപാട് നടത്തുന്നു എന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്
അന്തസുള്ള പാര്‍ട്ടിയാണെങ്കില്‍ 
സിപിഎം സെക്രട്ടറിയെ പറഞ്ഞ് വിടണമെന്ന് ചെന്നിത്തല

കൊല്ലം: ബിനിഷ് കോടിയേരിയുടെ എല്ലാ ഇടപെടലുകള്‍ക്കും സര്‍ക്കാരിന്റെയും പാര്‍ട്ടി സെക്രട്ടറിയുടെയും തണല്‍ ഉണ്ടായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട് ജനങ്ങളെ പറ്റിക്കാനാണ്. അന്തസുള്ള പാര്‍ട്ടിയാണെങ്കില്‍ സെക്രട്ടറിയെ പറഞ്ഞ് വിടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു,

സംസ്ഥാനത്തിന് അകത്തും പുറത്തും പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് ഇടപാട് നടത്തുന്നു എന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ഇതിനെതിരെയും അന്വേഷണം വേണ്ടെന്ന നിലപാടാണ് സര്‍ക്കാരിനും സിപിഎമ്മിനും എന്നും രമേശ് ചെന്നിത്തല കൊല്ലത്ത് പറഞ്ഞു.

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനവും രാഷ്ട്രീയവും ചര്‍ച്ചയാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍വ്വത്ര അഴിമതിയാണ് സര്‍ക്കാര്‍ നടത്തുന്നത്. സ്വര്‍ണക്കള്ളക്കടത്തും അഴിമതിയും അന്വേഷിക്കണമെന്ന് പറയുമ്പോള്‍ വികസനം തടസപ്പെടുത്തുന്നു എന്ന മറുപടിയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇത് അപഹാസ്യമാണ്.

അഴിമതിയും കൊള്ളയും അന്വേഷിക്കണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട്. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുന്നു എന്ന് അറിഞ്ഞതോടെ കേന്ദ്ര ഏജന്‍സിയെ എതിര്‍ക്കുന്നു. പ്രതിപക്ഷം ആരോപിച്ചത് എല്ലാം ശരിയായി വന്നു. വന്‍കിട പദ്ധതികളൊന്നും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. ഇപ്പോള്‍ നടക്കുന്നത് ഉദ്ഘാടന മഹാമഹങ്ങള്‍ മാത്രമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അഴിമതിക്ക് എതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യവുമായാണ് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുന്നിലെത്തുകയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com