ഇ.ഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ പ്ര​ചാ​ര​ണ സ്റ്റ​ണ്ട്: ചെ​ന്നി​ത്ത​ല

കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ ജൂ​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​സം​ബ​ന്ധ നാ​ട​കം മാ​ത്ര​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്
ഇ.ഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ പ്ര​ചാ​ര​ണ സ്റ്റ​ണ്ട്: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ ജൂ​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​സം​ബ​ന്ധ നാ​ട​കം മാ​ത്ര​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ മ​റ്റൊ​രു പ്ര​ചാ​ര​ണ സ്റ്റ​ണ്ട് മാ​ത്ര​മാ​യി ക​ണ്ടാ​ല്‍ മ​തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വര്‍ണ്ണക്കടത്തു കേസിലും ഡോളര്‍ക്കടത്തു കേസിലും ഗുരുതരമായ മൊഴികളാണ് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ പ്രതികള്‍ കോടതി മുമ്പാകെ നല്‍കിയത്. ഇത്രയും ഗുരുതരമായ മൊഴികളുണ്ടായിട്ടും അതിനെക്കുറിച്ച് അന്വേഷിക്കാതെ ഒളിച്ചു കളിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഡീലിന്റെ ഭാഗമാണ് ഈ കള്ളക്കളി. തിരഞ്ഞെടുപ്പില്‍ അത് ചര്‍ച്ചയായപ്പോള്‍ ജനശ്രദ്ധ തിരിച്ചു വിടുന്നതിനും ജനങ്ങളെ കബളിപ്പിക്കുന്നതിനുമാണ് ജുഡീഷ്യല്‍ അന്വേഷണമെന്ന പ്രഹസനമെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ്ണക്കടത്തും ഡോളര്‍ക്കടത്തും പോലുള്ള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനെതിരെ കമ്മീഷന്‍ ഓഫ് ഇന്‍ക്വയറീസ് ആക്റ്റ് പ്രകാരം ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നുതെങ്ങനെയെന്ന് മനസിലാകുന്നില്ല. തീര്‍ത്തും യുക്തിരഹിതവും അപഹാസ്യവുമാണ് സര്‍ക്കാര്‍ നടപടിയെന്നും ചെന്നിത്തല വിമര്‍ശിച്ചു.

കേസില്‍ അറസ്റ്റിലായത് മുഖ്യമന്ത്രിയുടെ വലംകയ്യും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ശിവശങ്കരനാണ്. സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യപ്രതി കോടതിക്കു മുന്‍പാകെ കൊടുത്ത മൊഴിയാകട്ടെ മുഖ്യമന്ത്രിയെയും സ്പീക്കറെയും മറ്റു മന്ത്രിമാരെയും പ്രതിക്കൂട്ടില്‍ കയറ്റുന്നതുമാണ്. ഈ ഘട്ടത്തിലാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ ജുഡീഷ്യല്‍ അന്വേഷണം കൊണ്ട് നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് എത്രമാത്രം അപഹാസ്യമാണെന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് കാലത്തെ ആദായനികുതി വകുപ്പിന്‍റെ പരിശോധനയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി കിഫ്ബി രംഗത്തെത്തി. ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന വിചിത്രമാണ്. ആദായ നികുതി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ ഫെബ്രുവരി-25 ന് തന്നെ നൽകിയതാണെന്നും കിഫ്ബി വാർത്താക്കുറിപ്പിൽ പറയുന്നു. ഐ.ടി. ആക്ടിന്‍റെയും കിഫ്ബി നടപടി ക്രമങ്ങളുടെയും തെറ്റായ വ്യാഖ്യാനമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്നതെന്നും കിഫ്ബി ആരോപിക്കുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com