ആദിവാസി കരവിരുതില്‍ രാഖി
Top News

ആദിവാസി കരവിരുതില്‍ രാഖി

ജാംഷഡ്പൂര്‍ ആസ്ഥാനമായ കലാമന്ദിര്‍ കൂട്ടായ്യമയിലെ ആദിവാസി കരകൗശല കലാകാരന്മാരാണ് പരമ്പരാഗത വസ്തുക്കളുപയോഗിച്ച് രക്ഷാബന്ധന്‍ രാഖി രൂപകല്പപന ചെയ്ത് നിര്‍മ്മിച്ചിട്ടുള്ളത്.

By News Desk

Published on :

ആദിവാസി കരവിരുതില്‍ നാടന്‍ രക്ഷാബന്ധന്‍ രാഖി തയ്യാര്‍. ജാംഷഡ്പൂര്‍ ആസ്ഥാനമായ കലാമന്ദിര്‍ കൂട്ടായ്യമയിലെ ആദിവാസി കരകൗശല കലാകാരന്മാരാണ് പരമ്പരാഗത വസ്തുക്കളുപയോഗിച്ച് രക്ഷാബന്ധന്‍ രാഖി രൂപകല്പപന ചെയ്ത് നിര്‍മ്മിച്ചിട്ടുള്ളത്.

ആഗസ്ത് മൂന്നിനാണ് രക്ഷാബന്ധന്‍. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രക്ഷാബന്ധന്‍ ഉത്സവമാണ്. ഊഷ്മളമായ സഹോദരി - സഹോദരബന്ധത്തിന്റെ സൂചകമാണ് രക്ഷാബന്ധന്‍. ചൈനീസ് ഉല്പന്ന കടന്നുകയറ്റത്തിലൂടെ രക്ഷാബന്ധന്‍ രാഖിയും രാജ്യത്തിന്റെ വിപണിയെ കീഴടക്കിയിരുന്നു. മാറിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും കൊറോണ വൈറസ് വ്യാപനം ചൈനീസ് ഉല്പന്ന ഇറക്കുമതിയില്‍ പ്രതിഫലിച്ചിട്ടുണ്ട്. .

ഇന്ത്യ - ചൈന തര്‍ക്കത്തിന്റെ പശ്ചാത്തിലുയര്‍ന്നിട്ടുള്ള ചൈനീസ് ഉല്പന്ന ബഹിഷ്‌ക്കരണ ആഹ്വാനവും ചൈനീസ് ഉല്പന്ന ലഭ്യതയെ ബാധിച്ചിട്ടുണ്ട്. ഇത് ചൈനീസ് രാഖിയുടെ ലഭ്യതയിലും പ്രതിഫലിച്ചിട്ടുണ്ടത്രെ.

'ജനങ്ങള്‍ ഇതിനെ സ്വദേശി രാഖി യെന്നും ഝാര്‍ഖണ്ഡ് രാഖി യെന്നുമാണ് വിളിക്കുന്നത്. പക്ഷേ ഞങ്ങള്‍ക്കിത് പാരമ്പര്യ രാഖി യാണ്. ചൈനീസ് രാഖിക്ക് ബദലായി ഞങ്ങളുടെ രാഖിയെ കടയുടമകള്‍ വില്‍ക്കുമോയെന്നത് കാണാനിരിക്കുന്നതേയുള്ളൂ. വില കുറവുള്ള പാരമ്പര്യമാര്‍ന്ന രാഖിയെ മറികടന്ന് ചൈനീസ് ണി രാഖികള്‍ വില്‍ക്കപ്പെടുകയില്ലെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്', കലാമന്ദിര്‍ കണ്‍വീനര്‍ അമിതാഭ് ഘോഷ് എഎന്‍ഐയോട് പറഞ്ഞു.

പ്ലാസ്റ്റിക്ക് ഒഴിവാക്കി തീര്‍ത്തും പര മ്പരാഗത ശൈലിയില്‍ തീര്‍ത്തിട്ടുള്ളതാണിത്. സോഷ്യല്‍ മീഡിയയിലൂടെ മുഖ്യമായും പ്രചരിപ്പിക്കുന്നത്. ജനങ്ങളില്‍ നിന്ന് ആശാവഹമായ പ്രതികരണങ്ങളാണ് ലഭ്യമാകുന്നതെന്നും കലാമന്ദിര്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. ചൈനീസ് രാഖിയെക്കാള്‍ ഒരല്പം വില കൂടുതലാണെങ്കിലും ആദിവാസി കരവിരുതില്‍ വിരിഞ്ഞ പരാമ്പരാഗത സ്വദേശി രാഖി വില്‍ക്കുന്നതില്‍ കടയുടമകള്‍ സഹകരിക്കുന്നുവെന്നതും പങ്ക് വയ്ക്കപ്പെട്ടു.

Anweshanam
www.anweshanam.com