കർഷക സമരം: രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം; സഭയിൽ നിന്ന് ഇറങ്ങിപ്പോയി

പ്രതിഷേധത്തെ തുടർന്ന് രാജ്യസഭാ നടപടികൾ പത്തര വരെ നിർത്തിവെച്ചു
കർഷക സമരം: രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം; സഭയിൽ നിന്ന് ഇറങ്ങിപ്പോയി

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തിൽ രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം. കാർഷിക നിയമം രാജ്യസഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധമുയർത്തിയത്. പ്രതിഷേധത്തെ തുടർന്ന് രാജ്യസഭാ നടപടികൾ പത്തര വരെ നിർത്തിവെച്ചു.

പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളി‍യ രാജ്യസഭാ അധ്യക്ഷൻ എം. വെങ്കയ്യ നായിഡു കർഷകരുടെ സമരത്തെ കുറിച്ച് നാളെ ചർച്ച നടത്താമെന്ന് അറിയിച്ചു. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

കർഷകരുടെ പ്രക്ഷോഭത്തെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. കർഷക സമരം സംബന്ധിച്ച ചർച്ച ഇന്ന് ആരംഭിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്. എന്നാൽ, ചർച്ച ആദ്യം ആരംഭിക്കുന്നത് ലോക്സഭയിലാണ്. അതിനാലാണ് നാളെ ചർച്ച നടത്താൻ തീരുമാനിച്ചതെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com