രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്

31 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം.
രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടക്കും. വയലാര്‍ രവി, പിവി അബ്ദുല്‍ വഹാബ്, കെകെ രാഗേഷ് എന്നിവരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. 31 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഏപ്രില്‍ 12ന് വൈകിട്ട് അഞ്ചു മണിക്കാണ് വോട്ടെണ്ണല്‍ നടക്കുക. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്കാണ് രാജ്യസഭാ തെരഞ്ഞെടുപ്പിന്റെയും മേല്‍നോട്ട ചുമതല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com