രജപുത്ത് കേസ് : മഹാരാഷ്ട്ര - ബീഹാര്‍ തര്‍ക്കമാക്കരുതെന്ന് മുഖ്യമന്ത്രി താക്കറെ
Top News

രജപുത്ത് കേസ് : മഹാരാഷ്ട്ര - ബീഹാര്‍ തര്‍ക്കമാക്കരുതെന്ന് മുഖ്യമന്ത്രി താക്കറെ

സുശാന്ത് സിങ് രജപുത്ത് കേസ് രാഷ്ട്രീയ വല്‍ക്കരിക്കപ്പെടരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.

By News Desk

Published on :

സുശാന്ത് സിങ് രജപുത്ത് കേസ് മഹാരാഷ്ട്ര - ബീഹാര്‍ തര്‍ക്കമായി മാറരുത് അതല്ലെങ്കില്‍ രാഷ്ട്രീയ വല്‍ക്കരിക്കപ്പെടരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ - എഎന്‍ഐ റിപ്പോര്‍ട്ട്.

മഹാരാഷ്ട്ര പോലിസ് ഈ കേസ് അന്വേഷിക്കുന്നുണ്ട്. അവരുടെ കാര്യക്ഷമത ആരും കുറച്ചു കാണേണ്ടതില്ല. കേസുമായി ബന്ധപ്പെട്ട് ആരുടെയെങ്കില്‍ പക്കല്‍ തെളിവുകളുണ്ടെങ്കിലത് പോലിസിന് കൈമാറണം - രജപുത്ത് ആത്മഹത്യാ കേസ് അന്വേഷണത്തില്‍ മഹാരാഷ്ട്ര പോലിസ് സഹകരിക്കുന്നില്ലെന്ന ബീഹാര്‍ പോലിസിന്റെ ആക്ഷേപങ്ങള്‍ക്കിടെ മുഖ്യമന്ത്രി പ്രസ്താവിച്ചു. ഇത് രണ്ടും സ്ഥാനങ്ങള്‍ തമ്മിലുള്ള നീരസത്തിന് കാരണമാകരുതെന്നും ഉദ്ധവ് താക്കറെ അഭ്യര്‍ത്ഥിച്ചു.

നടി റിയക്കെതിരെയുള്ള കേസ്ബിഹാറില്‍ നിന്ന് മുംബെയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് റിയ ചക്രവര്‍ത്തിയുടെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതിനെതിരെ രജപുത്തിന്റെ അച്ഛന്റെയും മഹാരാഷ്ട്ര സര്‍ക്കാരിന്റെയും തടസ ഹര്‍ജികളും ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ വാദം കേട്ട് ശേഷമേ റിയയുടെ ഹര്‍ജിയില്‍ കോടതി ഉത്തരവുണ്ടാകൂ. ജൂണ്‍ 14നാണ് മുംബെയിലെ പ്ലാറ്റില്‍ ബോളിവുഡ്ര യുവതാരം രജപുത്തിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രജ്പുത്ത് ബീഹാര്‍ സ്വദേശിയാണ്.

Anweshanam
www.anweshanam.com