44 പാലങ്ങള്‍ രാജ്യത്തിന് സമര്‍പ്പിച്ചു

കേന്ദ്രഭരണ പ്രദേശങ്ങളിലും ഏഴ് സംസ്ഥാനങ്ങളിലുമാണ് പുതിയ പാലങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.
44 പാലങ്ങള്‍ രാജ്യത്തിന് സമര്‍പ്പിച്ചു

ന്യൂഡെല്‍ഹി: നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 44 പാലങ്ങള്‍ രാജ്യത്തിന് സമര്‍പ്പിച്ച് രാജ്യരക്ഷ മന്ത്രി രാജ്‌നാഥ് സിങ്. കേന്ദ്രഭരണ പ്രദേശങ്ങളിലും ഏഴ് സംസ്ഥാനങ്ങളിലുമാണ് പുതിയ പാലങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഇന്ന് (ഒക്ടോബര്‍ 12 ) വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെയാണ് പാലങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനായിരുന്നു പാലങ്ങളുടെ നിര്‍മാണ ചുമതല - എഎന്‍ഐ റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശ് തവാങ് നെച്ചിഫു തുരങ്ക നിര്‍മ്മാണത്തിന് ശിലസ്ഥാപനവും നടത്തി രാജ്യരക്ഷാ മന്ത്രി. ചിഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് വിപിന്‍ റാവത്ത്, ആര്‍മി മേധാവി നരവാനെ, കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര തുടങ്ങിയവര്‍ കോണ്‍ഫ്രന്‍സിങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ആഴ്ച്ച അടല്‍ തുരങ്കം സേനയ്ക്കായ് തുറന്നു കൊടുത്തിരുന്നു.

Related Stories

Anweshanam
www.anweshanam.com