മുഖ്യമന്ത്രിക്ക് പുതിയ ഉപദേഷടാവ്; രാജീവ് സദാനന്ദൻ കോവിഡ് കണക്കിലെടുത്ത് പുതിയ ഉപദേഷ്ടാവ്

മുഖ്യമന്ത്രിക്ക് പുതിയ ഉപദേഷടാവ്; രാജീവ് സദാനന്ദൻ കോവിഡ് കണക്കിലെടുത്ത് പുതിയ ഉപദേഷ്ടാവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ രാജീവ് സദാനന്ദനെ നിയമിച്ചു. മുൻ ആരോഗ്യവകുപ്പ് സെക്രട്ടറിയായ രാജീവ് സദാനന്ദൻ നിപ കാലത്ത് നടത്തിയ പ്രവർത്തനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിരമിച്ച അദ്ദേഹത്തെ വീണ്ടും കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പ്രത്യേക ഉപദേഷ്ടാവായി നിയമിക്കുന്നത്. മൂന്ന് മാസത്തേക്കായിരിക്കും ഇദ്ദേഹത്തിന്‍റെ നിയമനം.

ഉപദേശകരുടെ പേരിലുള്ള വിവാദങ്ങൾ നടക്കുന്നതിന് ഇടയാണ് പുതിയ ഉപദേശകനെ മുഖ്യമന്ത്രി നിയമിക്കുന്നത്. എന്നാൽ, അടുത്ത കാലത്ത് ആരോഗ്യവകുപ്പ് കേരളത്തിൽ ഉണ്ടാക്കിയ നല്ല പ്രവർത്തനങ്ങൾക്ക് പലതിനും ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥനായിരുന്നു രാജീവ് സദാനന്ദൻ ഐഎഎസ്. ശൈലജ ടീച്ചറെപ്പോലുള്ള ഒരു മന്ത്രിയുടെ മികച്ച നേതൃത്വം കൂടിയായപ്പോൾ ആരോഗ്യവകുപ്പിന്‍റെ പ്രവർത്തനം ശ്രദ്ധേയമായി.

ആർദ്രം മിഷൻ, ഇ -ഹെൽത്ത്, കിരൺ സർവേ, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട്, ആരോഗ്യനയരൂപീകരണം എന്നിങ്ങനെ പല മികച്ച നയങ്ങൾക്കും പിന്നിൽ രാജീവ് സദാനന്ദന്‍റെ കരങ്ങളുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com