ഒടുവിൽ ഗവർണറുടെ അനുമതി: രാജസ്ഥാൻ നിയമസഭ സമ്മേളനം ആഗസ്​റ്റ്​ 14ന്​ ആരംഭിക്കും
Top News

ഒടുവിൽ ഗവർണറുടെ അനുമതി: രാജസ്ഥാൻ നിയമസഭ സമ്മേളനം ആഗസ്​റ്റ്​ 14ന്​ ആരംഭിക്കും

By News Desk

Published on :

ജയ്​പൂർ: അനിശ്ചിതത്വങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ രാജസ്ഥാൻ നിയമസഭ സമ്മേളനം ചേരുന്നതിന് അനുമതി. സമ്മേളനം ആരംഭിക്കുന്നതിന്​ ഗവർണർ കൽരാജ്​ മിശ്ര അനുമതി നൽകി. കോവിഡ്​ നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും സമ്മേളനം. ആഗസ്​റ്റ്​ 14 മുതൽ സമ്മേളനം ആരംഭിക്കാനാണ് അനുമതി.

നേരത്തെ നിയമസഭ സമ്മേളനം വിളിച്ചു ചേർക്കുന്നതിന് ഗവർണർ അനുമതി നൽകിയിരുന്നില്ല. മതിയായ കാരണങ്ങളില്ലാതെ നിയമസഭ ചേ​​രേണ്ടെന്ന നിലപാടിലായിരുന്നു ഗവർണർ. നിയസഭ ​സമ്മേളനത്തിൻെറ കാരണം വ്യക്​മാക്കി 21 ദിവസം മുമ്പ്​ നോട്ടീസ്​ നൽകണമെന്ന്​ ഗവർണർ കൽരാജ്​ മിശ്ര ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് കോൺഗ്രസ് പ്രതിഷേധം ഉയർത്തിയിരുന്നു.

ജൂലൈ 31ന്​ നിയമസഭ സമ്മേളനം തുടങ്ങണമെന്ന്​ ആവശ്യപ്പെട്ടാണ്​ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ കത്ത്​ നൽകി. എന്നാൽ, ഗവർണർ ആവശ്യം തള്ളുകയായിരുന്നു. നിയമസഭ സമ്മേളനം വിളിച്ച്​ ചേർക്കണമെന്ന്​ ആവശ്യപ്പെട്ട്​ നാലാമത്തെ കത്തും മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട് ഇന്ന്​​ ഗവർണർക്ക്​ നൽകിയിരുന്നു.

Anweshanam
www.anweshanam.com