രാജമല ദുരന്തം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബത്തിന് ധനസഹായം
Top News

രാജമല ദുരന്തം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബത്തിന് ധനസഹായം

മണ്ണിടിച്ചില്‍ മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

News Desk

News Desk

ന്യൂഡല്‍ഹി: ഇടുക്കിയില്‍ രാജമല ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടുക്കിയിലെ രാജമലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ദുഖിതരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ദുഖത്തിന്റെ ഈ മണിക്കൂറില്‍, എന്റെ ചിന്തകള്‍ ദുഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ. ദുരിതബാധിതര്‍ക്ക് സഹായം നല്‍കിക്കൊണ്ട് എന്‍‌.ഡി‌.ആര്‍‌.എഫും ഭരണകൂടവും പ്രവര്‍ത്തിക്കുകയാണ്, - മോദി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് മണ്ണിടിച്ചില്‍ മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

Anweshanam
www.anweshanam.com