മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഹെലികോപ്റ്ററില്‍ മൂന്നാറിലെത്തി
Top News

മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഹെലികോപ്റ്ററില്‍ മൂന്നാറിലെത്തി

പെട്ടിമുടിയിലെ സന്ദര്‍ശനത്തിന് ശേഷം മൂന്നാറിലെത്തുന്ന മുഖ്യമന്ത്രി ഉന്നതതല യോഗത്തില്‍ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളെ കാണും

News Desk

News Desk

മൂന്നാര്‍: മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഹെലികോപ്റ്ററില്‍ മൂന്നാറിലെത്തി. മൂന്നാര്‍ ആനച്ചാലിലെ ഹെലിപാഡില്‍ ഇറങ്ങിയ സംഘം റോഡ് മാര്‍ഗം പെട്ടിമുടിയിലേക്ക് പുറപ്പെട്ടു.

പെട്ടിമുടിയിലെ സന്ദര്‍ശനത്തിന് ശേഷം മൂന്നാറിലെത്തുന്ന മുഖ്യമന്ത്രി ഉന്നതതല യോഗത്തില്‍ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളെ കാണും. വൈദ്യുതി മന്ത്രി എംഎം മണിയും കെകെ ജയചന്ദ്രന്‍ എംഎല്‍എയും ഉദ്യേഗസ്ഥരും ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. റോഡ് മാര്‍ഗം ഒന്നര മണിക്കൂര്‍ യാത്രയാണ് ഇനി പെട്ടിമുടിയിലേക്ക് ഉള്ളത്. അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി ഉയര്‍ന്നു. നിലവില്‍ കന്നിയാര്‍ കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തുന്നത്.

കന്നിയാറിന് അപ്പുറത്തെ വനത്തിലും സംഘം പരിശോധന നടത്തുന്നുണ്ട്. ലയങ്ങള്‍ക്ക് മുകളിലെ മണ്ണ് നീക്കിയുള്ള പരിശോധനയില്‍ കഴിഞ്ഞ രണ്ട് ദിവസവും ആരെയും കണ്ടെത്താനാകാത്തതിനാല്‍ കൂടുതല്‍ മൃതദേഹങ്ങള്‍ പുഴയില്‍ ഒലിച്ച് പോയിരിക്കാമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ നിഗമനം. ഇനി കണ്ടെത്താനുള്ളവരില്‍ കൂടുതലും കുട്ടികളാണ്.

Anweshanam
www.anweshanam.com