ദുരന്തഭൂമിയായി രാജമല
Top News

ദുരന്തഭൂമിയായി രാജമല

Live Updates

News Desk

News Desk

രാജമലയിൽ മരണം 26 . ഇന്ന് 11 മൃതദേഹം കൂടി കണ്ടെത്തി. മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല.

പെട്ടിമുടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം 27; രക്ഷാപ്രവര്‍ത്തനം സാഹസികം

രാജമലയില്‍ മൂന്നാം ദിവസവും തെരച്ചില്‍ തുടരുന്നു; മരിച്ചവരുടെ എണ്ണം 26 ആയി, കാണാമറയത്ത് 45 പേര്‍

മരണം 25 ആയി. 58 സംഘം തെരച്ചിൽ തുടരുന്നു.  മരിച്ചവരുടെ സംസ്‌കാരം അൽപസമയത്തിനകം.

മരണം 24 ആയി. പെട്ടിമുടിയിൽ രക്ഷാ പ്രവർത്തനം തുടരുന്നു. അവസാനത്തെ ആളെയും കിട്ടുന്നതുവരെ തെരച്ചിൽ തുടരുമെന്ന് റവന്യൂ മന്ത്രി

എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ രണ്ടാംദിവസം നാല് ടീമുകളായി തിരിഞ്ഞ് നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

മരണം 23 ആയി.                                                  ആറുപേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി.

രാജമലയില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു; കണ്ടെത്തേണ്ടത് 49 പേരെ, ദേശീയ ദുരന്ത നിവാരണസേന തെരച്ചില്‍ തുടങ്ങി

17 മൃതദേഹങ്ങൾ കണ്ടെടുത്തു. കണ്ടെത്താനുള്ളത് 49 പേരെ.                                ലയങ്ങളിൽ ഉണ്ടായത് 20 കുടുംബങ്ങൾ

ദുരന്തം പുറം ലോകം അറിയാൻ വൈകിയെന്ന് മുഖ്യമന്ത്രി. ആവശ്യമെങ്കിൽ സേനാ സഹായം ആവശ്യപ്പെടും.

15 പേരെ രക്ഷപ്പെടുത്താനായത് ആശ്വാസമായെന്ന് മുഖ്യമന്ത്രി. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം സർക്കാർ നൽകും.  പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ വഹിക്കും.

രാജമല ദുരന്തം സംസ്ഥാനത്തെ ദുഖത്തിലാഴ്ത്തിയെന്ന് മുഖ്യമന്ത്രി

കണ്ടെത്താനുള്ളത് 50 പേരെ. ദുരന്ത നിവാരണ സേനയുടെ ആരക്കോണം സംഘം രാജമലയിലേക്ക്.

രാജമല ദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും നൽകും.

മരണം 16 ആയി. മരിച്ചവരിൽ 8 പുരുഷന്മാർ 5 സ്ത്രികൾ 2 കുട്ടികൾ. രക്ഷാ പ്രവർത്തനം തുടരുന്നു. നാല് എസ്റ്റേറ്റ് ലയങ്ങൾ തകർന്നു.

മരണം 14 ആയി. കണ്ടെത്താനുള്ളത് 53 പേരെ

എയർ ലിഫ്‌റ്റിംഗിന് സാധ്യത തേടി സർക്കാർ. കാലാവസ്ഥ അനുകൂലമായാൽ എയർ ലിഫ്റ്റിംഗ്

നാല് ലയങ്ങളിലെ 36 മുറികളിലായി ഉണ്ടായിരുന്നത് 78 പേർ

അപകടത്തിൽ 4 ലയങ്ങൾ പൂർണമായി തകർന്നു

ആകെ അപകടത്തിൽ പെട്ടത് 78 പേർ. 12 പേരെ രക്ഷിച്ചു. ഇവരെ മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

രാജമല ഉരുൾപൊട്ടലിൽ മരണം 11 ആയി. 55 പേരെ ഇനിയും കണ്ടെത്താൻ ഉണ്ട്. രക്ഷാ പ്രവർത്തനം തുടരുന്നു

Anweshanam
www.anweshanam.com