ക​രി​പ്പൂ​രി​ലും രാ​ജ​മ​ല​യി​ലും ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യി​ല്‍ വേ​ര്‍​തി​രി​വി​ല്ല: മുഖ്യമന്ത്രി
Top News

ക​രി​പ്പൂ​രി​ലും രാ​ജ​മ​ല​യി​ലും ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യി​ല്‍ വേ​ര്‍​തി​രി​വി​ല്ല: മുഖ്യമന്ത്രി

രാ​ജ​മ​ല​യി​ല്‍‌ ആ​ദ്യ​ഘ​ട്ട ധ​ന​സ​ഹാ​യ​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു ശേ​ഷം മാ​ത്ര​മേ ന​ഷ്ട​ത്തി​ന്‍റെ വ്യാ​പ്തി മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ക്കൂ.

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: ക​രി​പ്പൂ​രി​ലും രാ​ജ​മ​ല​യി​ലും ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യി​ല്‍ വേ​ര്‍​തി​രി​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. രാ​ജ​മ​ല​യി​ല്‍‌ ആ​ദ്യ​ഘ​ട്ട ധ​ന​സ​ഹാ​യ​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു ശേ​ഷം മാ​ത്ര​മേ ന​ഷ്ട​ത്തി​ന്‍റെ വ്യാ​പ്തി മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ക്കൂ. അ​തി​നു ശേ​ഷം കൂ​ടു​ത​ല്‍ ന​പ​ടി​ക​ള്‍ ഉ​ണ്ടാ​കും. രാ​ജ​മ​ല​യി​ലെ ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കും അ​വ​രു​ടെ കൂ​ടെ നി​ല്‍​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഇത്തരം പ്രചാരണം തെറ്റിദ്ധാരണയുടെ പുറത്താണ്. ചിലര്‍ തെറ്റിധരിച്ചു, ചിലര്‍ മനപ്പൂര്‍വ്വവും ഈ പ്രചാരണം നടത്തുന്നുണ്ട്. ഈ വിഷയത്തില്‍ കാണേണ്ടത് രണ്ടും രണ്ട് തരത്തിലുള്ള സംഭവങ്ങളാണ് എന്നതാണ്. ദുരന്തത്തിന് ശേഷം എടുക്കേണ്ട നടപടികളും വ്യത്യസ്തമാണ്. രാജമലയിലെ ദുരന്ത ബാധിതര്‍ക്ക് പ്രഖ്യാപിച്ച സഹായം പ്രാരംഭ ധനസഹായമാണ്. അതോടെ എല്ലാം തീരുകയല്ല.

അവിടെ രക്ഷപ്രവര്‍ത്തനം വരെ പൂര്‍ത്തിയായിട്ടില്ല. അതിന് ശേഷമെ നഷ്ടം എത്രയാണെന്നും, ദുരന്തത്തിന്‍റെ വ്യാപ്തി എത്രത്തോളം എന്നും മനസിലാക്കാന്‍ സാധിക്കൂ. എല്ലാം നഷ്ടപ്പെട്ട ഒരു അവസ്ഥയാണ് അവിടെയുള്ളത്. ഇത്തരത്തില്‍ നഷ്ടം സംഭവിച്ച ജനതയെ ചേര്‍ത്തുപിടിക്കേണ്ട ഉത്തരവാദിത്വമാണ് സര്‍ക്കാറിന്.

അവിടുത്തെ ജനങ്ങളുടെ ജീവനോപധിയും, വാസസ്ഥലവും നഷ്ടമായിട്ടുണ്ട്. അത് വീണ്ടും ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. അത് ഏത് രീതിയില്‍ വേണം എന്നത് രക്ഷപ്രവര്‍ത്തനം കഴിഞ്ഞെ പറയാന്‍ സാധിക്കൂ. ഇത് ആദ്യഘട്ട പ്രഖ്യാപനം മാത്രമാണ്. ബാക്കി പിന്നീട് സാധ്യമാക്കും മുഖ്യമന്ത്രി പറഞ്ഞു.

കോ​ഴി​ക്കോ​ട് ദു​ര​ന്ത സ്ഥ​ല​ത്ത് പോ​യി രാ​ജ​മ​ല​യി​ല്‍​പോ​യി​ല്ല എ​ന്ന ത​ര​ത്തി​ലു​ള്ള വി​മ​ര്‍​ശ​ന​ത്തി​ലും കാ​ര്യ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. രാ​ജ​മ​ല​യി​ല്‍ അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​പ്പോ​ള്‍ ത​ന്നെ പോ​ക​ണ​മെ​ന്ന് ആ​ലോ​ചി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യി​രു​ന്നി​ല്ല. എ​ത്തി​ച്ചേ​രാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്നു.

രാ​ജ​മ​ല​യി​ല്‍ എ​ത്തി​യി​ല്ലെ​ങ്കി​ല്‍ മൂ​ന്നാ​റി​ല്‍ എ​ങ്കി​ലും എ​ത്ത​ണ​മെ​ന്നും ആ​ലോ​ചി​ച്ചി​രു​ന്നു. അ​തി​നും സാ​ധി​ച്ചി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

Anweshanam
www.anweshanam.com