രാജമലയിൽ മൂന്ന് മൃതദേഹങ്ങൾ കൂടി ലഭിച്ചു; മരണം 41 ആയി
Top News

രാജമലയിൽ മൂന്ന് മൃതദേഹങ്ങൾ കൂടി ലഭിച്ചു; മരണം 41 ആയി

ഇന്ന് മാത്രം 15 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

News Desk

News Desk

ഇടുക്കി: രാജമലയിലെ മണ്ണിടിച്ചിലിൽ കാണാതായവരിൽ മൂന്ന് പേരുടെ കൂടി മൃതദേഹം കണ്ടെത്തി. ഇതോടെ, മരണസംഖ്യ 41 ആയി ഉയർന്നു. ഇനി 29 പേരെ കൂടി കണ്ടെത്താനുണ്ട്. ഇന്ന് മാത്രം 15 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഒടുവില്‍ കണ്ടെടുത്ത മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല.

സ്നിഫർ ഡോഗുകളെ ഉപയോഗിച്ചാണ് നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. കനത്ത മഴയായതിനാൽ സ്ഥലത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും ദുഷ്കരം തന്നെയാണ്. ഡോഗ് സ്ക്വാഡ് നിർദേശിച്ച സ്ഥലത്ത് തെരച്ചിൽ നടത്തിയതോടെയാണ് മൃതദേഹങ്ങൾ കിട്ടിയത്.

അതീവദുഷ്കരമാണ് പെട്ടിമുടിയിലെ തെരച്ചിൽ ഇപ്പോഴും, മണ്ണിനടിയിൽ നിന്ന് എത്ര പേരെ പുറത്തെടുക്കാനാകുമെന്ന് പോലും സംശയമാണ്. ചിലർ പെട്ടിമുടിപ്പുഴയിൽ ഒഴുകിപ്പോയിരിക്കാമെന്നും സംശയമുണ്ട്. രക്ഷാദൗത്യത്തിൽ സഹായിക്കാൻ തിരുവനന്തപുരത്ത് നിന്നുള്ള അഗ്നിശമനസേനയുടെ അമ്പതംഗ സംഘവും എത്തിയിട്ടുണ്ട്.

Anweshanam
www.anweshanam.com