സംസ്ഥാനത്ത് മഴ ശക്തിപ്പെടും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ സെപ്റ്റംബര്‍ 22 വരെ കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ശക്തമായ മഴ ലഭിക്കും.
സംസ്ഥാനത്ത് മഴ ശക്തിപ്പെടും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലക്ഷദ്വീപിലും ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ ലഭിച്ചത്. ഇടുക്കി ജില്ലയിലെ തൊടുപുഴയിലും മാഹിയിലുമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവുമധികം മഴ ലഭിച്ചത്, ഏഴ് സെന്റിമീറ്റര്‍. കണ്ണൂര്‍, തലശേരി, കുഡുലു എന്നിവിടങ്ങളില്‍ ആറ് സെന്റിമീറ്റര്‍ മഴയും കോഴിക്കോട് അഞ്ച് സെന്റിമീറ്റര്‍ മഴയും രേഖപ്പെടുത്തി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ സെപ്റ്റംബര്‍ 22 വരെ കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ശക്തമായ മഴ ലഭിക്കും. ഈ ദിവസങ്ങളില്‍ മഴ മുന്നറിയിപ്പും മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com