പുകവലിയും ഭിക്ഷാടനവും കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ നിര്‍ദ്ദേശിച്ച് റെയില്‍വെ
Top News

പുകവലിയും ഭിക്ഷാടനവും കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ നിര്‍ദ്ദേശിച്ച് റെയില്‍വെ

ഇത് സംബന്ധിച്ച് ഇന്ത്യന്‍ റെയില്‍വെ സര്‍ക്കാറിന് മുന്നില്‍ നിര്‍ദേശം സമര്‍പ്പിച്ചു.

News Desk

News Desk

ന്യൂ ഡല്‍ഹി: പുകവലിയും ഭിക്ഷാടനവും കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ റെയില്‍വെ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഇന്ത്യന്‍ റെയില്‍വെ സര്‍ക്കാറിന് മുന്നില്‍ നിര്‍ദേശം സമര്‍പ്പിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ പുകവലിക്കും ഭിക്ഷാടനത്തിനും പിഴയും ജയില്‍ ശിക്ഷയും അനുശാസിക്കുന്നുണ്ട്. പിഴത്തുക വര്‍ധിപ്പിച്ച് മറ്റ് നടപടികള്‍ ഒഴിവാക്കാനാണ് റെയില്‍വെ ആലോചിക്കുന്നത്.

ക്യാബിനറ്റ് സെക്രട്ടേറിയറ്റില്‍ നിന്നാണ് ഇത്തരമൊരു നിര്‍ദേശം വന്നതെന്നും ഉന്നത റെയില്‍വെ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ മന്ത്രിമാരും വകുപ്പുകളും ഇതേ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ട്. ജനങ്ങളില്‍ നിന്നുള്ള പ്രതികരണം തേടിയതിന് ശേഷം മാത്രമേ അന്തിമ നടപടിയെടുക്കൂ.

കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിലൂടെ പുകവലിയും ഭിക്ഷാടനവും റെയില്‍വെ നിയമപരമാക്കുന്നു എന്നര്‍ത്ഥമില്ല. ഇത്തരം പ്രവൃത്തികള്‍ തടയാന്‍ ആര്‍പിഎഫ് നിരീക്ഷണം ശക്തമാക്കും. റെയില്‍വെ സ്റ്റേഷനിലടക്കം പൊതു സ്ഥലങ്ങളിലെ പുകവലി മിക്ക സംസ്ഥാനങ്ങളും നിരോധിച്ചിട്ടുണ്ട്.

Anweshanam
www.anweshanam.com