പാത ഇരട്ടിപ്പിക്കൽ പദ്ധതികൾ 2024 മാർച്ചിനു മുൻപായി പൂർത്തിയാക്കുമെന്നു ദക്ഷിണ റെയിൽവേ

312 കിലോമീറ്ററാണു പാത ഇരട്ടിപ്പിക്കുന്നത്.ബജറ്റിനു പുറമേ ചെലവഴിക്കാൻ 40,000 കോടി രൂപ റെയിൽവേയുടെ പക്കലുണ്ട്.
പാത ഇരട്ടിപ്പിക്കൽ പദ്ധതികൾ 2024 മാർച്ചിനു മുൻപായി പൂർത്തിയാക്കുമെന്നു ദക്ഷിണ റെയിൽവേ

കൊച്ചി :തിരുവനന്തപുരം–കന്യാകുമാരി, ആലപ്പുഴ വഴിയുള്ള എറണാകുളം–കായംകുളം പാത ഇരട്ടിപ്പിക്കൽ പദ്ധതികൾ 2024 മാർച്ചിനു മുൻപായി പൂർത്തിയാക്കുമെന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ്.

പാത ഇരട്ടിപ്പിക്കലിനു കേരളത്തിനും തമിഴ്നാടിനുമായി 1206 കോടി രൂപയും യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കാൻ 224.57 കോടി രൂപയും ഇത്തവണ നീക്കി വച്ചിട്ടുണ്ട്. പാത ഇരട്ടിപ്പിക്കൽ പദ്ധതികൾ മാത്രം 5506 കോടി രൂപയുടേതാണ്.

312 കിലോമീറ്ററാണു പാത ഇരട്ടിപ്പിക്കുന്നത്.ബജറ്റിനു പുറമേ ചെലവഴിക്കാൻ 40,000 കോടി രൂപ റെയിൽവേയുടെ പക്കലുണ്ട്.ചെന്നൈ–മംഗളൂരു പാതയിലെ വേഗം മണിക്കൂറിൽ 130 കിലോമീറ്ററാക്കാൻ പദ്ധതി പരിഗണനയിലുണ്ട്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com