കർഷക സമരത്തിന് പിന്തുണ ശക്തമാക്കി കോൺഗ്രസ്; രാഹുൽ ഗാന്ധി ഇന്ന് രാഷ്ട്രപതിയെ കാണും

പാര്‍ലമെന്റ് പരിസത്ത് നിന്നും മാര്‍ച്ച്‌ നടത്തിയാകും കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി ഭവനില്‍ എത്തുക
കർഷക സമരത്തിന് പിന്തുണ ശക്തമാക്കി കോൺഗ്രസ്; രാഹുൽ ഗാന്ധി ഇന്ന് രാഷ്ട്രപതിയെ കാണും

ന്യൂഡൽഹി: കാര്‍ഷക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രക്ഷോഭം 29-ാം ദിവസത്തിലേക്ക് കടന്നു. നിയമങ്ങള്‍ പിന്‍വലിച്ച്‌ സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. പാര്‍ലമെന്റ് പരിസത്ത് നിന്നും മാര്‍ച്ച്‌ നടത്തിയാകും കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി ഭവനില്‍ എത്തുക.

കോണ്‍ഗ്രസ് എംപിമാരും രാഹുലിനൊപ്പം ഉണ്ടാകും. ചീഫ് വിപ്പ് കൂടിയായ കൊടിക്കുന്നില്‍ സുരേഷിനാണ് പരിപാടിയുടെ എകോപന ചുമതല. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് സമാഹരിച്ച ഒപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് നിവേദനം.

കഴിഞ്ഞ ദിവസം ഇതേ ആവശ്യവുമായി പ്രതിപക്ഷ സംഘത്തെയും രാഹുല്‍ ഗാന്ധി രാഷ്ട്രപതി ഭവനിലേക്ക് നയിച്ചിരുന്നു. കര്‍ഷകരോടും പ്രതിപക്ഷ നേതാക്കളോടും അഭിപ്രായം ചോദിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ബില്‍ കൊണ്ടുവന്നതെന്നും ഇത് കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നതിലൂടെയുള്ള കേന്ദ്രത്തിന്റെ അജണ്ട കാര്‍ഷിക സംവിധാനങ്ങള്‍ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളെ ഏല്‍പ്പിക്കുകയെന്നതാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

അതേസമയം, കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ചക്ക് തയ്യാറെന്ന് ഞായറാഴ്ച കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍ തുറന്ന മനസോടെയെങ്കില്‍ മാത്രം സര്‍ക്കാരുമായി ചര്‍ച്ച എന്ന് ഇന്നലെ കര്‍ഷക സംഘടനകള്‍ വ്യക്താക്കിയിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ വ്യക്തമായ നിലപാട് അറിയിക്കാതെ തെറ്റിദ്ധാരണ പരത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇന്നലെ കര്‍ഷക സംഘടനകള്‍ ആരോപിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com