പാകിസ്​താന്​ കനത്ത മറുപടി നൽകിയ​ ഇന്ത്യൻ ജവാൻമാർക്ക്​ അഭിവാദ്യമർപ്പിച്ച്​ രാഹുൽ ഗാന്ധി

പാകിസ്​താന്​ കനത്ത മറുപടി നൽകിയ​ ഇന്ത്യൻ ജവാൻമാർക്ക്​ അഭിവാദ്യമർപ്പിച്ച്​ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ദീപാവലിയുടെ തലേന്ന് വെടിനിർത്തർ കരാറുകൾ ലംഘിച്ച്​​ ആക്രമണം നടത്തിയ പാകിസ്​താന്​ കനത്ത മറുപടി നൽകിയ​ ഇന്ത്യൻ ജവാൻമാർക്ക്​ അഭിവാദ്യമർപ്പിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. പാകിസ്​താൻ വെടിനിർത്തൽ ലംഘിക്കുമ്പോഴെല്ലാം അവരുടെ ഭയവും ബലഹീനതയും കൂടുതൽ വ്യക്തമാകുമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

'പാകിസ്​താൻ വെടിനിർത്തൽ ലംഘിക്കുമ്പോഴെല്ലാം അവരുടെ ഭയവും ബലഹീനതയും കൂടുതൽ വ്യക്തമാകും. ഉത്സവ വേളകളിൽ പോലും നമ്മുടെ ജവാൻമാർ അവരുടെ വീടുകളിൽനിന്ന് ഏറെ അകലെ അതിർത്തികൾ സംരക്ഷിക്കാനും പാകിസ്​താന്റെ മ്ലേച്ഛമായ പദ്ധതികൾ നശിപ്പിക്കാനും സന്നദ്ധരാണ്​. എ​ല്ലാ പട്ടാളക്കാർക്കും എന്റെ അഭിവാദ്യങ്ങൾ' -രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

also read: ഇന്ത്യാ-പാക് അതിർത്തിയിൽ ഷെല്ലാക്രമണം: 14 മരണം

ജമ്മുകശ്​മീരിൽ നിയ​ന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാക്​ ആക്രമണത്തിൽ 14​ പേർ കൊല്ലപ്പെട്ടുവെന്നാണ്​​ റിപ്പോർട്ട്​. പത്ത് സാധാരണക്കാരും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. 10 മുതൽ 12 വരെ പാക്​ സൈനികർക്ക്​ പരിക്കേറ്റുവെന്നും റിപ്പോർട്ടുകളുണ്ട്​.

also read: നിയന്ത്രണ രേഖയിൽ പാ​ക് ഷെ​ല്‍ ആ​ക്ര​മ​ണം; നാ​ല് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

Related Stories

Anweshanam
www.anweshanam.com