സിഎഎക്കെതിരെ നിയമനിര്‍മാണം, വീട്ടമ്മമാര്‍ക്ക് 2000 രൂപ; അസമില്‍ കോണ്‍ഗ്രസിന്‍റെ പ്രകടനപത്രിക

200 യൂ​ണി​റ്റ് വൈ​ദ്യു​തി സൗ​ജ​ന്യ​മാ​യി ന​ല്‍​കും, തെ​യി​ല​ത്തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​ഞ്ഞ വേ​ത​നം 365 രൂ​പ​യാ​ക്കി ഉ​യ​ര്‍​ത്തും എ​ന്നി​വ​യും പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ പ​റ​യു​ന്നു
സിഎഎക്കെതിരെ നിയമനിര്‍മാണം, വീട്ടമ്മമാര്‍ക്ക് 2000 രൂപ; അസമില്‍ കോണ്‍ഗ്രസിന്‍റെ പ്രകടനപത്രിക

ഗുവാഹത്തി: ആ​സാം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി. ഗോ​ഹ​ട്ടി​യി​ലെ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ല്‍ വ​ച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യാ​ണ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​ത്. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വനിയമഭേദഗതിക്കെതിരെ നിയമനിര്‍മ്മാണം കൊണ്ടുവരും എന്നതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങളുമായാണ് പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്.

എ​ല്ലാ വീ​ട്ട​മ്മ​മാ​ര്‍​ക്കും പ്ര​തി​മാ​സം 2,000 രൂ​പ വീ​തം ന​ല്‍​കു​മെ​ന്നും അ​ഞ്ചി​ന വാ​ഗ്ദാ​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു​വെ​ക്കു​ന്ന പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ പ​റ​യു​ന്നു. 200 യൂ​ണി​റ്റ് വൈ​ദ്യു​തി സൗ​ജ​ന്യ​മാ​യി ന​ല്‍​കും, തെ​യി​ല​ത്തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​ഞ്ഞ വേ​ത​നം 365 രൂ​പ​യാ​ക്കി ഉ​യ​ര്‍​ത്തും, സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ അ​ഞ്ച് ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും എ​ന്നി​വ​യും പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ പ​റ​യു​ന്നു.

ഇ​ന്ത്യ​യു​ടെ​യും അ​സ​മി​ന്‍റെ​യും വൈ​വി​ധ്യ​മാ​ര്‍​ന്ന സം​സ്‌​കാ​ര​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യാ​ണ് ബി​ജെ​പി​യും ആ​ര്‍​എ​സ്‌എ​സും ചെ​യ്യു​ന്ന​ത്. അ​വ​രെ നാം ​പ്ര​തി​രോ​ധി​ക്കും. അ​സ​മി​ന്‍റെ സം​സ്‌​കാ​ര​ത്തെ​യും അ​സ്തി​ത്വ​ത്തെ​യും കോ​ണ്‍​ഗ്ര​സ് സം​ര​ക്ഷി​ക്കും. വി​ദ്വേ​ഷം തു​ട​ച്ച​നീ​ക്കു​ക​യും സ​മാ​ധാ​നം കൊ​ണ്ടു​വ​രി​ക ചെ​യ്യു​മെ​ന്നും പ​ത്രി​ക പു​റ​ത്തി​റ​ക്കി​ക്കൊ​ണ്ട് രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു.

അസം നിയമസഭയില്‍ 126 സീറ്റുകളാണുള്ളത്. മാര്‍ച്ച്‌ 27മുതല്‍ ഏപ്രില്‍ ആറ് വരെ മൂന്ന് ഘട്ടങ്ങളായാണ്‌അസമില്‍ വോട്ടെടുപ്പ്. ഭരണകക്ഷിയായ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തില്‍ (മഹാജത്) എ.ഐ.യു.ഡി.എഫ്, ഇടതുപാര്‍ട്ടികള്‍, അഞ്ചലിക് ഗണ മോര്‍ച്ച (എ.ജി.എം) എന്നീ കക്ഷികളാണണുള്ളത്. ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് (ബി.പി.എഫ്) ബി.ജെ.പി മുന്നണി വിടുകയും മഹാസഖ്യത്തില്‍ ചേരുകയും ചെയ്തിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com