വ്യക്തിപരമായ അധിക്ഷേപങ്ങൾ കാര്യമാക്കുന്നില്ല; ആശയപരമായ സംവാദങ്ങൾക്കാണ് പ്രാധാന്യം: രാഹുൽ ഗാന്ധി

വ്യക്തിപരമായ അധിക്ഷേപങ്ങൾ കാര്യമാക്കുന്നില്ല; ആശയപരമായ സംവാദങ്ങൾക്കാണ് പ്രാധാന്യം: രാഹുൽ ഗാന്ധി

മാനന്തവാടി: ആശയപരമായ സംവാദങ്ങൾക്കാണ് എന്നും പ്രാധാന്യം നൽകുന്നതെന്നും വ്യക്തിപരമായ അധിക്ഷേപങ്ങൾ കാര്യമാക്കുന്നില്ലെന്നും രാഹുൽ ഗാന്ധി. ആശയപരമായ സംവാദങ്ങൾക്ക് വേദിയുണ്ടാകണമെന്നും രാഹുൽ ചൂണ്ടിക്കാട്ടി. മാനന്തവാടിയിലെ റോഡ് ഷോയ്ക്കിടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാവർക്കും സംസാരിക്കാനുള്ള അവസരം വേണം. ഏറ്റവും ഒടുവിൽ വ്യക്തിബന്ധങ്ങൾ നിലനിൽക്കണം. ആക്ഷേപങ്ങളും സംവാദങ്ങളും വ്യക്തിപരമാകരുത്. ആശയപരമായി വിയോജിപ്പുണ്ടെങ്കിലും ഡിവൈഎഫ്ഐക്കാർ സഹോദരങ്ങളാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

എൽഡിഎഫ് സർക്കാറിന് അവസരം ലഭിച്ചിട്ടും വയനാട്ടിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ആശയ പോരാട്ടങ്ങൾക്കപ്പുറം വയനാടിന്‍റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള തെരഞ്ഞെടുപ്പായി ഈ സമയത്തെ കാണണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com