'ന്യായ്' പദ്ധതി നടപ്പായാല്‍ കേരളത്തില്‍ ഒരു പാവപ്പെട്ടവന്‍ പോലും കാണില്ല: രാഹുല്‍ ഗാന്ധി

സിഐഎ നടപ്പാക്കാൻ അനുവദിക്കില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
'ന്യായ്' പദ്ധതി നടപ്പായാല്‍ കേരളത്തില്‍ ഒരു പാവപ്പെട്ടവന്‍ പോലും കാണില്ല: രാഹുല്‍ ഗാന്ധി

കോഴിക്കോട് : അധികാരത്തില്‍ വന്നാല്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ വീതം നല്‍കുന്ന ന്യായ് പദ്ധതി നടപ്പാക്കുന്നതോടെ കേരളത്തില്‍ പാവപ്പെട്ടവര്‍ ഉണ്ടാകില്ലായെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷകരുടെ ക്ഷേമത്തിന് യു.ഡി.എഫ് ഭരണത്തിലെത്തണമെന്നും, അത് സമ്ബദ്വ്യവസ്ഥയെ മാറ്റി മറിക്കുമെന്നും കോഴിക്കോട് കൂടരഞ്ഞിയിലെ പ്രചാരണ പരിപാടികളില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന പ്രദേശങ്ങള്‍ പരിസ്ഥിതിലോല മേഖലകളാക്കാനുള്ള ബഫര്‍ സോണ്‍ നിര്‍ദ്ദേശം കേന്ദ്രത്തിന് നല്‍കിയത് കേരളാ സര്‍ക്കാരാണെന്നും രാഹുല്‍ ആരോപിച്ചു. അതിനാല്‍ കര്‍ഷകരുടെ ക്ഷേമത്തിന് കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള ഒന്നര കിലോമീറ്റര്‍ വായുപരിധിയെ ബഫര്‍ സോണാക്കാനുള്ള വിജ്ഞാപനമാണ് ബത്തേരി നിയമസഭാ മണ്ഡലത്തിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. കിലോമീറ്റര്‍ പരിധി കുറക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇടതുമുന്നണി അവകാശപ്പെടുമ്പോള്‍ ആവശ്യപ്പെട്ടതിലും ജനവാസകേന്ദ്രങ്ങളുണ്ടെന്നാണ് യുഡിഎഫ് എന്‍ഡിഎ ആരോപണം.

സിഐഎ നടപ്പാക്കാൻ അനുവദിക്കില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com