മെഡിക്കൽ ഓക്‌സിജന്റെ കുറവ് രോഗികളുടെ മരണത്തിന് കാരണം: രാഹുൽ ഗാന്ധി

രാജ്യത്തെ കോവിഡ് മരണം ഒറ്റ ദിവസം 2263 ആയി ഉയർന്നതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
മെഡിക്കൽ ഓക്‌സിജന്റെ കുറവ് രോഗികളുടെ മരണത്തിന് കാരണം: രാഹുൽ ഗാന്ധി

ന്യൂഡൽഹി: ആശുപത്രികളിൽ മെഡിക്കൽ ഓക്‌സിജന്റെയും ഐ സി യു കിടക്കകളുടെയും അഭാവമാണ് കോവിഡ് രോഗികളുടെ മരണത്തിന് കാരണമെന്നും ഇതിന്റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന് ആണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

രാജ്യത്തെ കോവിഡ് മരണം ഒറ്റ ദിവസം 2263 ആയി ഉയർന്നതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. കോവിഡ് ബാധിച്ചാൽ ഓക്‌സിജന്റെ അളവ് കുറയും,എന്നാലും അവരുടെ മരണത്തിന് കാരണം ഓക്‌സിജൻ ക്ഷാമവും ഐ സി യു കിടക്കളുടെ ലഭ്യത കുറവാണെന്നും രാഹുൽ പറഞ്ഞു. ട്വിറ്ററിലാണ് രാഹുലിന്റെ പ്രതികരണം. പല സംസ്ഥാനങ്ങളിലും രൂക്ഷമായ ഓക്‌സിജൻ ക്ഷാമമാണ് അനുഭവപ്പെടുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com