രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റിൽ

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വാഹനം ഡൽഹി - യുപി അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞതോടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറുകയാണ്
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റിൽ

ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യു പി പൊലീസ് അറസ്റ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വാഹനം ഡൽഹി - യുപി അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞതോടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറുകയാണ്.

ഡൽഹിയിലെ ഡിഎന്‍ഡി ഫ്ലൈ ഓവറില്‍ നിന്ന് യമുന എക്സ്പ്രസ് വേയിലേക്ക് എത്തിയപ്പോഴേക്ക് രാഹുലിന്‍റെയും പ്രിയങ്കയുടെയും വാഹനം ഉത്തര്‍പ്രദേശ് പൊലീസ് എത്തി തടഞ്ഞത്. പിന്നീട് കസ്റ്റഡിയിൽ എടുത്ത രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രാഹുൽ ഗാന്ധി പെൺകുട്ടിയുടെ വീട്ടിലേക്ക് പുറപ്പെടുന്നതിന് തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കണ്ടയ്നമെന്റ് സോൺ ആക്കുകയും ചെയ്തിരുന്നു. തികഞ്ഞ നാടകീയമായാണ് യുപി പൊലീസ് ഇടപെടൽ നടത്തുന്നത്.

നേരത്തെ പൊലീസ് തടഞ്ഞതോടെ യാത്രയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പറഞ്ഞ് രാഹുലും പ്രിയങ്കയും വാഹനത്തില്‍ നിന്ന് ഇറങ്ങി നടക്കാന്‍ തുടങ്ങിയതോടെ പൊലീസ് വീണ്ടും എത്തി ഇവരെ തടഞ്ഞു. പരസ്പരം ഉന്തും തള്ളും നടക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.

''ഇപ്പോള്‍ പൊലീസെന്നെ തള്ളിയിട്ടു, ലാത്തി കൊണ്ടടിച്ചു, നിലത്തേക്ക് വലിച്ചെറിഞ്ഞു. ഈ നാട്ടില്‍ മോദിക്ക് മാത്രമേ നടക്കാന്‍ അവകാശമുള്ളൂ? സാധാരണ മനുഷ്യന് നടക്കാനാകില്ലേ? ഞങ്ങളുടെ വാഹനം തടഞ്ഞു. അതിനാലാണ് ഞങ്ങള്‍ നടക്കാന്‍ തീരുമാനിച്ചത്'', രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com