രാഹുലും പ്രിയങ്കയും ഹത്രാസിലേക്ക്; തടയാനായി നോയിഡയിൽ വൻ പോലീസ് സന്നാഹം

രാഹുലിനെ ഉത്തർപ്രദേശിലേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് യോഗി സർക്കാർ. എന്നാൽ വാഹനം തടഞ്ഞാൽ നടന്ന് പോകുമെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി
രാഹുലും പ്രിയങ്കയും ഹത്രാസിലേക്ക്; തടയാനായി നോയിഡയിൽ വൻ പോലീസ് സന്നാഹം

ന്യൂഡൽഹി: ഹത്രാസിൽ കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉത്തർപ്രദേശിലെ ഹത്രാസിലേക്ക് പുറപ്പെട്ടു. രാഹുലും പ്രിയങ്കയും കോൺഗ്രസ് എംപിമാരും ചേർന്നാണ് യാത്ര പുറപ്പെട്ടത്. യാത്രക്ക് യുപി സർക്കാർ അനുമതി നിഷേധിച്ചിരിക്കുകയാണ്.

വൻ പൊലീസ് സന്നാഹമാണ് നോയിഡയിൽ ഇവരെ തടയുന്നതിനായി കാത്തുനിൽക്കുന്നത്. പ്രിയങ്കഗാന്ധിയാണ് വാഹനം ഓടിക്കുന്നത്. വാഹനത്തെ അനുഗമിച്ച് നൂറുകണക്കിന് പ്രവർത്തകരും മറ്റു നേതാക്കളും കൂടെയുണ്ട്. രാഹുലിനെ ഉത്തർപ്രദേശിലേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് യോഗി സർക്കാർ. എന്നാൽ വാഹനം തടഞ്ഞാൽ നടന്ന് പോകുമെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി.

കഴിഞ്ഞ ദിവസം ഹത്രാസിലേക്ക് പുറപ്പെട്ട രാഹുലിനെയും പ്രിയങ്കയെയും വഴിയിൽ പോലീസ് തടയുകയും രാഹുലിനെ പൊലീസ് കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയും കേസ് എടുക്കുകയും ചെയ്തിരുന്നു.

Related Stories

Anweshanam
www.anweshanam.com