'ഭയപ്പെടാതെ ചൈനയെ കുറിച്ച് പറയൂ'; കേന്ദ്രത്തെ വിമർശിച്ച് രാഹുൽ ഗാന്ധി

'ഭയപ്പെടാതെ ചൈനയെ കുറിച്ച് പറയൂ'; കേന്ദ്രത്തെ വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ചൈനക്കെതിരെ പ്രതികരിക്കാത്ത കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈനയെ കുറിച്ച് കേന്ദ്ര സർക്കാർ പറയണമെന്ന് രാഹുൽ ഗാന്ധി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. വടക്കൻ സിക്കിമിൽ കടന്നുകയറിയ ചൈനയെ കുറിച്ച് കേന്ദ്രം ഇതുവരെ പ്രതികരിക്കാത്തതിനെ തുടർന്നാണ് രാഹുലിന്റെ പ്രതികരണം.

'അധികം ഭയപ്പെടരുത്, ധൈര്യത്തോടെ ചൈനയെ കുറിച്ച് പറയൂ' -രാഹുൽ ചൂണ്ടിക്കാട്ടി. സിക്കിം അതിർത്തിയിൽ ചൈന പുതിയ റോഡും പോസ്റ്റും നിർമിച്ചതിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നതിന്‍റെ പത്രവാർത്തയുടെ ഭാഗവും രാഹുൽ ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്.

ചൈന ഇന്ത്യന്‍ ഭൂമി കൈയേറുമ്പോള്‍ മോദിയുടെ 56 ഇഞ്ച് എവിടെയായിരുന്നെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. രാജ്യത്തെ വിഭജിക്കുകയാണ് മോദിയുടെ ലക്ഷ്യം. സമ്പദ്ഘടന തകര്‍ന്നുവെന്നും തൊഴിലില്ലായ്മ രൂക്ഷമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com