തൻ്റെ മുന്നറിയിപ്പുകൾ അവ​ഗണിച്ച കേന്ദ്രസർക്കാർ ഇപ്പോൾ നേരിടുന്നത് ദുരന്തം: രാഹുൽ ​ഗാന്ധി

കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തെ ‘ദുരന്തകാലത്തെ സർക്കാരിന്റെ നേട്ടം’ എന്നാണ് രാഹുൽ ഒരു ട്വീറ്റിൽ വിമർശിച്ചിരുന്നത്.
തൻ്റെ മുന്നറിയിപ്പുകൾ അവ​ഗണിച്ച കേന്ദ്രസർക്കാർ ഇപ്പോൾ നേരിടുന്നത് ദുരന്തം: രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: കൊറോണയെയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും സംബന്ധിച്ച തൻ്റെ മുന്നറിയിപ്പുകൾ അവ​ഗണിച്ച കേന്ദ്രസർക്കാർ ഇപ്പോൾ നേരിടുന്നത് ദുരന്തമെന്ന് കോൺ​ഗ്രസ് നേതാവും എംപിയുമായ രാഹുൽ ​ഗാന്ധി. ഇന്ത്യാ-ചൈന വിഷയത്തിലും സർക്കാർ തന്റെ മുന്നറിയിപ്പുകൾ അവ​ഗണിക്കുകയാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

“കൊറോണയും സാമ്പത്തിക വ്യവസ്ഥയും സംബന്ധിച്ച് ഞാൻ മുന്നറിയിപ്പുകൾ നൽകിയിരുന്നു, അവരത് അവ​ഗണിച്ചു. ദുരന്തം പിന്നാലെ വന്നു. ചൈന വിഷയത്തിൽ ഞാൻ മുന്നറിയിപ്പ് നൽകുന്നു, അവരതും അവ​ഗണിക്കുകയാണ്.”എന്ന് രാഹുൽ ഇന്ന് ട്വീറ്റ് ചെയ്തു.

ഇന്ത്യാ ചൈന വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് നിരവധി വീഡിയോകളാണ് രാഹുൽ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. സ്വന്തം പ്രതിഛായ സംരക്ഷിക്കുന്നതിൽ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 100 ശതമാനവും ലക്ഷ്യംവച്ചിരിക്കുന്നതെന്നാണ് രാഹുൽ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയത്.

ഒരു രാജ്യത്തിന്റെയാകെ വീക്ഷണത്തിന് ഒരു മനുഷ്യന്റെ പ്രതിഛായക്ക് ഒന്നും ചെയ്യാനാകില്ലെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തെ ‘ദുരന്തകാലത്തെ സർക്കാരിന്റെ നേട്ടം’ എന്നാണ് രാഹുൽ ഒരു ട്വീറ്റിൽ വിമർശിച്ചിരുന്നത്.

Related Stories

Anweshanam
www.anweshanam.com