നരേന്ദ്ര മോദി എന്ത് കൊണ്ട് സി പി എം മുക്ത ഭാരതത്തെ കുറിച്ച് പറയുന്നില്ല ?;രാഹുൽ ഗാന്ധി

മോദിക്ക് ഇടതുമുക്ത ഭാരതം വേണ്ട .അദ്ദേഹത്തിന് ഇടതുമായി യാതൊരു പ്രശ്നവുമില്ല .കോൺഗ്രസ് എല്ലാവരെയും ഒന്നിപ്പിക്കുന്ന ശക്തിയാണ് .
നരേന്ദ്ര മോദി  എന്ത് കൊണ്ട്  സി പി എം മുക്ത ഭാരതത്തെ കുറിച്ച്  പറയുന്നില്ല ?;രാഹുൽ ഗാന്ധി

കോഴിക്കോട് :കോൺഗ്രസ് മുക്ത ഭാരതത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ത് കൊണ്ടാണ് സി പി എം മുക്ത ഭാരതത്തെ കുറിച്ച് പറയാത്തതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി .

മോദിക്ക് സി പി എമ്മുമായി അല്ല കോൺഗ്രെസ്സുമായിട്ടാണ് പ്രശ്നമെന്നും അദ്ദേഹം .പോകുന്ന സ്ഥലത്തെല്ലാം മോദി കോൺഗ്രസ് മുക്ത ഭാരതത്തെ കുറിച്ച് പറയുന്നു .രാവിലെ ഏഴുനേൽക്കുമ്പോൾ തന്നെ അദ്ദേഹം കോൺഗ്രസ് മുക്ത ഭാരതമെന്ന് പറയുന്നു .

രാത്രി ഉറങ്ങുന്നതിന് മുൻപും അത് തന്നെ പറയുമെന്ന് രാഹുൽ ഗാന്ധി .മോദിക്ക് ഇടതുമുക്ത ഭാരതം വേണ്ട .അദ്ദേഹത്തിന് ഇടതുമായി യാതൊരു പ്രശ്നവുമില്ല .കോൺഗ്രസ് എല്ലാവരെയും ഒന്നിപ്പിക്കുന്ന ശക്തിയാണ് .എല്ലവരെയും ഒന്നിപ്പിക്കുന്നവരെയാണ് തങ്ങൾക്ക് ഭീഷണിയെന്ന് ആർ എസ് എസിന് അറിയാമെന്നും രാഹുൽ .

No stories found.
Anweshanam അന്വേഷണം
www.anweshanam.com