ഇന്നു മുതല്‍ റഫാൽ പോർവിമാനങ്ങൾ ഇന്ത്യന്‍ വ്യോമ സേനയുടെ ഭാഗം
Top News

ഇന്നു മുതല്‍ റഫാൽ പോർവിമാനങ്ങൾ ഇന്ത്യന്‍ വ്യോമ സേനയുടെ ഭാഗം

റഫാൽ വിമാനങ്ങൾ ഗോൾഡൻ ആരോസ് സ്ക്വാഡ്രന്‍റെ ഭാഗമായിരിക്കും.

News Desk

News Desk

ന്യൂ ഡല്‍ഹി: ഇന്ന് റഫാല്‍ യുദ്ധവിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. അംബാലയിലെ വ്യോമസേനാ താവളത്തില്‍ നടക്കുന്ന ചടങ്ങുങ്ങൾക്ക് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നേതൃത്വം നൽകും. റഫാൽ വിമാനങ്ങൾ ഗോൾഡൻ ആരോസ് സ്ക്വാഡ്രന്‍റെ ഭാഗമായിരിക്കുമെന്ന് വ്യോമസേന അറിയിച്ചു.

രണ്ടു പതിറ്റാണ്ടിനിടയിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് കിട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട സമ്മാനമാണ് റഫാൽ വിമാനങ്ങള്‍. ജൂലൈ 29 നാണു ആദ്യബാച്ച് ഇന്ത്യയിൽ എത്തിയത്. കൂടുതൽ വിമാനങ്ങൾ അടുത്ത മാസം ഇന്ത്യയിൽ എത്തും.

ഇന്ന് നടക്കുന്ന പരിപാടിയിൽ ഫ്രാൻസ് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലിയും മുഖ്യ അതിഥിയാകും. റഫാൽ വിമാനത്തിന്റെ ആചാരപരമായ അനാച്ഛാദനം. റഫാൽ, തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസം എന്നിവ ചടങ്ങിൽ നടക്കും. തുടർന്ന് ഇന്ത്യയുടെയും ഫ്രാൻസിന്റെയും പ്രതിനിധി സംഘങ്ങൾ തമ്മിൽ ഉഭയകക്ഷി ചർച്ചയുണ്ടാകും.

Anweshanam
www.anweshanam.com