റാഫേല്‍ വിമാനങ്ങള്‍ നാളെയെത്തും
Top News

റാഫേല്‍ വിമാനങ്ങള്‍ നാളെയെത്തും

ലോകത്തെ പോര്‍ വിമാനങ്ങളില്‍ കരുത്തുറ്റ പടയാളിയായ റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഫാന്‍സില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു.

By News Desk

Published on :

ന്യൂഡല്‍ഹി: ലോകത്തെ പോര്‍ വിമാനങ്ങളില്‍ കരുത്തുറ്റ പടയാളിയായ റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഫാന്‍സില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. 59000 കോടി രൂപയ്ക്ക് ഇന്ത്യ വാങ്ങുന്ന ആയുധസജ്ജമായ 36 വിമാനങ്ങളില്‍ ആദ്യത്തെ അഞ്ചെണ്ണമാണ് നാളെ എത്തുന്നത്. നാളെ രാവിലെ ഹരിയാനയിലെ അംബാല വ്യോമതാവളത്തില്‍ വന്നിറങ്ങുന്ന വിമാനങ്ങള്‍ ചൈനയുമായി അതിര്‍ത്തി പ്രശ്‌നം നിലനില്‍ക്കുന്ന ലെഡാക്കിലേക്ക് പറക്കാനാണ് സാദ്ധ്യത. ന്നലെ രാത്രിയോടെ റാഫേല്‍ യുഎഇ അല്‍ ദഫ്‌റ സൈനിക വിമാനത്താവളത്തിലെത്തി. 17 ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രണിലെ കമാന്‍ഡിങ് ഓഫീസറും ഫ്രഞ്ച് പൈലറ്റും ചേര്‍ന്നാണ് വിമാനം എത്തിക്കുന്നത്.

വ്യോമസേനയും ഗ്രൗണ്ട് ക്രൂവും പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച ദീര്‍ഘദൂര എയര്‍ മിസൈലുകള്‍ സജ്ജമാക്കിയ റഫാലിന്റെ വരവ് വ്യോമസേനയുടെ ശക്തി ഇരട്ടിയാക്കും. ലഡാക്കിലെ ചൈനീസ് കയ്യേറ്റത്തിന് പിന്നാലെ ഇന്ത്യ റഫാല്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ വേഗത്തില്‍ ആക്കിയിരുന്നു. 2022ഓടെ ബാക്കി വിമാനങ്ങളും കൈമാറും.

അമ്പതിനായിരം അടിവരെ ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന ഈ സൂപ്പര്‍ സോണിക് വിമാനങ്ങള്‍ ചൈന, പാക് അതിര്‍ത്തികളില്‍ ഇന്ത്യയ്ക്ക് കരുത്താവും. ഏഴായിരം കിലോമീറ്റര്‍ താണ്ടി വരുന്ന വിമാനങ്ങള്‍ പറത്തുന്നത് ഫ്രാന്‍സില്‍ പരിശീലനം നേടിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരാണ്. ഇവയില്‍ ഒന്നും രണ്ടും സീറ്റുള്ള വിമാനങ്ങളുണ്ട്. ഇന്ത്യന്‍ അതിര്‍ത്തികളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് സാങ്കേതിക വിദ്യയും ആയുധശേഷിയും ഉള്‍ക്കൊണ്ടാണ് റാഫേല്‍ എത്തുന്നത്.

Anweshanam
www.anweshanam.com