ക്വട്ടേഷന്‍ സംഘം യുവാവിനെ കുത്തിക്കൊന്നു
Top News

ക്വട്ടേഷന്‍ സംഘം യുവാവിനെ കുത്തിക്കൊന്നു

എംഎസ്എം സ്‌കൂളിന് സമീപം താമസിക്കുന്ന വൈദ്യന്‍ വീട്ടില്‍ സിയാദാണ് മരിച്ചത്. 36 വയസായിരുന്നു.

News Desk

News Desk

കായംകുളം: ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. എംഎസ്എം സ്‌കൂളിന് സമീപം താമസിക്കുന്ന വൈദ്യന്‍ വീട്ടില്‍ സിയാദാണ് മരിച്ചത്. 36 വയസായിരുന്നു. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കായംകുളം സ്വദേശി മുജീബാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. മുജീബിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട സിയാദ് ഡിവൈഎഫ്ഐ എരുവ മേഖല കമ്മിറ്റി അംഗമാണ്. സിയാദിന്റെ കൂടെ ഉണ്ടായിരുന്ന റെജീസ് എന്ന യുവാവിനും അക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്.

Anweshanam
www.anweshanam.com