സംസ്ഥാനത്തെ ക്വാറന്റീൻ ഐസൊലേഷൻ മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പുതുക്കി

ലക്ഷണങ്ങൾ കണ്ടാൽ ദിശയിലോ തൊട്ട് അടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായോ ബന്ധപെടുക. ലക്ഷണങ്ങൾ ഇല്ലെങ്കിൽ എട്ടാം ദിവസം ആർ ടി പി സി ആർ നടത്തുക.ഫലം നെഗറ്റീവ് ആണെങ്കിലും ഏഴ് ദിവസം കൂടി ക്വാറന്റീൻ തുടരുക.
സംസ്ഥാനത്തെ ക്വാറന്റീൻ ഐസൊലേഷൻ മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ,ക്വാറന്റീൻ ഐസൊലേഷൻ മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പുതുക്കി. ലാബ് പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് ചികിത്സ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നൽകും.

മാനദണ്ഡം അനുസരിച്ച് ഡിസ്ചാർജ് ചെയ്‍തതിന് ശേഷം ഏഴ് ദിവസം വരെ അനാവശ്യയാത്രകൾ ഒഴിവാക്കണം. സമ്പർക്കം വഴി രോഗസാധ്യത ഉള്ളവർ വീട്ടിലോ സ്ഥാപനത്തിന്റെ 14 ദിവസം റൂം ക്വാറന്റീൻ ഇരിക്കണം.

ലക്ഷണങ്ങൾ കണ്ടാൽ ദിശയിലോ തൊട്ട് അടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായോ ബന്ധപെടുക. ലക്ഷണങ്ങൾ ഇല്ലെങ്കിൽ എട്ടാം ദിവസം ആർ ടി പി സി ആർ നടത്തുക.ഫലം നെഗറ്റീവ് ആണെങ്കിലും ഏഴ് ദിവസം കൂടി ക്വാറന്റീൻ തുടരുക.

രോഗം വരൻ സാധ്യത കുറവുള്ളവർ 14 ദിവസം അനാവശ്യ യാത്രകൾ ഒഴിവാക്കുക. സാമൂഹ്യ ഇടപെടലുകൾ ഒഴിവാക്കുക. കേരളത്തിൽ എത്തുന്ന അന്തർദേശിയ യാത്രക്കാർ കേരളത്തിൽ എത്തിയ ഉടനെ ആർ ടി പി സി ആർ ടെസ്റ്റ് ചെയ്യണം.

അന്തർ സംസ്ഥാന യാത്രക്കാർ ഇ ജാഗ്രത പോർട്ടലിൽ രെജിസ്റ്റർ ചെയ്യണം. 48 മണിക്കൂറിനുള്ളിൽ എടുത്ത് ആർ ടി പി സി ആർ ഫലം കാണിക്കണം. എന്നാൽ പരിശോധന നടത്തുന്നില്ലെങ്കിൽ 14 ദിവസം റൂം ക്വാറന്റീനിലിരിക്കുക.

No stories found.
Anweshanam അന്വേഷണം
www.anweshanam.com