'കാനയിലും കനാലിലുമൊന്നുമല്ല, ഇപ്പോള്‍ സിയെറ ലിയോണില്‍'; ഫേസ്ബുക്ക് ലൈവില്‍ പി വി അന്‍വര്‍ എംഎല്‍എ

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ഖാനയില്‍ തടവിലാക്കിയിരിക്കുകയാണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ അഭ്യൂഹം പ്രചരിച്ചിരുന്നു
'കാനയിലും കനാലിലുമൊന്നുമല്ല, ഇപ്പോള്‍ സിയെറ ലിയോണില്‍'; ഫേസ്ബുക്ക് ലൈവില്‍ പി വി അന്‍വര്‍ എംഎല്‍എ

കോഴിക്കോട്: സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശത്തിന് മറുപടിയുമായി നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ഖാനയില്‍ തടവിലാക്കിയിരിക്കുകയാണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ അഭ്യൂഹം പ്രചരിച്ചിരുന്നു. ഇതോടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. താന്‍ കാനയിലും കനാലിലും ഒന്നുമല്ല ആഫ്രിക്കന്‍ രാജ്യമായ സിയെറ ലിയോണിലാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

പുതിയ സംരംഭവുമായി അവിടെ എത്തിയതാണെന്നും സര്‍ക്കാര്‍ സഹായത്തോടെയാണ് കമ്പനിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. നൂറോളം തൊഴിലാളികള്‍ ഒപ്പമുണ്ട്. വിമര്‍ശം ഉന്നയിച്ച യൂത്ത് കോണ്‍ഗ്രസുകാരുടെയും കോണ്‍ഗ്രസുകാരുടെയും സ്‌നേഹം ഇത്രനാളും മനസിലാക്കാന്‍ കഴിഞ്ഞില്ലെന്ന കുറ്റബോധം തനിക്കുണ്ടെന്നും അന്‍വര്‍ പരിഹസിച്ചു.

നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിനെ വിട്ടുതരണമെന്ന ആവശ്യവുമായി മലയാളികള്‍ കൂട്ടത്തോടെ ഖാന പ്രസിഡന്റിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അടുത്തിടെ മൂവായിരത്തോളം കമന്റുകള്‍ പോസ്റ്റു ചെയ്തിരുന്നു. പരിഹാസം നിറഞ്ഞതായിരുന്നു പോസ്റ്റുകള്‍ മിക്കതും. കഴിഞ്ഞ ഒരു മാസത്തോളമായി അന്‍വറിനെ മണ്ഡലത്തിലോ തിരുവനന്തപുരത്തെ സ്വന്തം വീട്ടിലോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തുകയും ചെയ്തിരുന്നു.

നിലമ്പൂര്‍ എംഎല്‍എയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പൊലീസില്‍ പരാതി നൽകിയത്. ഇതിന് പിന്നാലെ എംഎല്‍എയെ തടങ്കലിലാക്കിയിരിക്കുകയാണെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ഘാന പ്രസിഡന്‍റിന്‍റെ പേജ്ബുക്ക് പേജില്‍ നിരവധി പേര്‍ പരിഹാസ കമന്‍റുകള്‍ പോസ്റ്റ് ചെയതിരുന്നു. ഇതിനും ഫേസ്ബുക്ക് പോസ്റ്റിലൂടെ അന്‍വര്‍ മറുപടി നല്‍കിയിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com