
ചണ്ഡിഗഡ്: പഞ്ചാബിൽ ഡീസൽ- പെട്രോൾ എക്സൈസ് നികുതി വർദ്ധനക്കെതിരെ പെടോൾ പമ്പുടമകൾ പമ്പുകളടച്ചിട്ട് പ്രതിഷേധിക്കുന്നതായി എഎൻഐ റിപ്പോർട്ട് ചെയ്തു. രാവിലെ എട്ടിന് ആരംഭിച്ച പ്രതിഷേധ സമരം വൈകീട്ട് അഞ്ചുവരെയാണ്.
സംസ്ഥാനത്ത് ഡീസൽ വില ലിറ്ററിന് 73. 23 പൈസയും പെട്രോളിന് 79 ഉം ആണ്. തൊട്ടടുത്ത ഹിമാചൽ പ്രദേശിലും ചണ്ഡിഗഢിലും പഞ്ചാബിലേക്കാൾ അഞ്ചു രൂപ കുറവാണ്. ഇവിടെ സർക്കാർ നികുതി വര്‍ദ്ധിപ്പിച്ച് വില കുത്തനെ കൂട്ടുകയാണെന്നാണ് പെട്രോൾ പമ്പുടമകൾ പറയുന്നത്.