
ചണ്ഡീഗഡ് :കോവിടിന്റെ കാര്യത്തിൽ മഹാരാഷ്ട്ര കഴിഞ്ഞു ഏറ്റവും മുന്നിട്ടു നിൽക്കുന്ന സംസ്ഥാനമാണ് പഞ്ചാബ് .ഇപ്പോഴിതാ കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് പഞ്ചാബ് എന്ന അഭ്യൂഹങ്ങൾക്ക് അന്ത്യം ആവുകയാണ് .
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചു .വൈറസ് വ്യാപനം കൂടിയ 9 ജില്ലകളിൽ നൈറ്റ് കർഫൂ രണ്ടു മണിക്കൂർ കൂടി നീട്ടി .മുഖ്യമന്ത്രി അമരീന്ദർ സിങാണ് ഈ കാര്യം അറിയിച്ചത് .ലുധിയാന ,ജലന്ദർ ,പട്യാല ,മൊഹാലി ,അമൃതസർ ,ഗുരുദാസ്പുർ ,ഹോഷിയാർപുർ ,കപൂർത്തല ,റോപ്പേർ എന്നി ജില്ലകളിലാണ് നൈറ്റ് കർഫൂ നീട്ടിയത് .
രാത്രി 9 മുതൽ രാവിലെ അഞ്ചു വരെയാണ് നിയന്ത്രണം .ഇന്ന് മുതൽ ഇത് പ്രാബല്യത്തിലാകും .ഇന്നലെ 2039 പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചിരുന്നു .35 മരണവും റിപ്പോർട്ട് ചെയ്തിരുന്നു .
സംസ്ഥാനത്തെ കോവിഡ് വ്യാപനം ആശങ്ക ഉണ്ടാകുന്നതാണെന്നു മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു .പ്രതിദിനം രണ്ടായിരത്തോളം പേർക്കാണ് വൈറസ് ബാധിക്കുന്നത് .കുറച്ചു ദിവസം കൂടി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു .നേരത്തെ രാത്രി 11 മുതൽ രാവിലെ അഞ്ചു വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത് .എന്നാൽ കേസുകൾ ഉയർന്നതോടെ കർഫൂ നീട്ടുകയാണ് ഉണ്ടായത് .